- Advertisement -Newspaper WordPress Theme
HEALTHകൊളസ്ട്രോള്‍ കുറയ്ക്കാന്‍ 20 വഴികള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ 20 വഴികള്‍

കൊളസ്ട്രോള്‍ ആരോഗ്യത്തിന് എപ്പോഴും ഭീഷണിയായി നില്‍ക്കുന്ന ഒന്നാണ്. ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്ട്രോളിന് കാരണമാകാറ്. കൊളസ്ട്രോള്‍ വന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വഴി. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

1, ആദ്യം വേണ്ടത് കൊളസ്ട്രോള്‍ അളവ് എത്ര കുറയ്ക്കണമെന്നതു സംബന്ധിച്ച് ഡോക്ടറോട് അഭിപ്രായമാരായുകയാണ്. കൃത്യമായ കണക്കറിയാതെ ഇത് ബുദ്ധിമുട്ടാകും.

2, അമിതവണ്ണമെങ്കില്‍, തൂക്കമെങ്കില്‍ കുറയ്ക്കുക. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രധാന കാരണമാണ്. ശരീരത്തിലെ കൊഴുപ്പാണ് മിക്കപ്പോഴും കൊളസ്ട്രോളിനുള്ള പ്രധാന കാരണം.

3, ബീന്‍സ് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഇതിലെ പെക്ടിനെന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്.

4, നടക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

5, മുട്ട ഒരു സമീകൃതാഹാരമെങ്കിലും കൊളസ്ട്രോളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം.

6, വെജിറ്റേറിയന്‍ ഭക്ഷണരീതി കൊളസ്ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. മാംസഭക്ഷണത്തില്‍ കൊളസ്ട്രോളുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

7, മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്ട്രോള്‍ ചെറുക്കാന്‍ സഹായിക്കും.

8, ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലത്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ അസുഖം ചെറുക്കാനുള്ള ഒരു വഴിയാണ്.

9, ഉറക്കക്കുറവ് കൊളസ്ട്രോളുണ്ടാക്കും. ദിവസവും ഏഴ്-എട്ടു മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുക.

10, നല്ലൊരു ബ്രേക്ഫാസ്റ്റ്, ഓട്സ് പോലുള്ളവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ നിന്നും ഒഴിവാക്കുക.

11, സ്ട്രെസ് കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും. ഇവയില്‍ നിന്നും വിടുതല്‍ നേടുക.

12, വെളുത്തുള്ളി കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിയ്ക്കരുത്.

13, പുകവലി കൊളസ്ട്രോളിനുള്ള കാരണമാണ്. ഇത് നല്ല കൊളസ്ട്രോള്‍ തോത് കുറയ്ക്കും. ഹൃദയപ്രശ്നങ്ങളുണ്ടാക്കും. ഈ ശീലം ഉപേക്ഷിക്കുക.

14, ദിവസം ഒരു കപ്പു കാപ്പിയില്‍ കൂടുതല്‍ വേണ്ട്. കഫീന്‍ കൂടുതലായാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കും.

15, നല്ല സ്നാക്സുകള്‍ മാത്രം കഴിയ്ക്കുക. ആരോഗ്യകരമായവ മാത്രം. വറുത്തതും പൊരിച്ചതും ഒഴിവാക്കുക.

16, മദ്യപിക്കുന്നതും കൊളസ്ട്രോള്‍ വരുത്തും.

17, പാലക് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ദിവസവും അരകപ്പു വീതമെങ്കിലും പാലക് കഴിയ്ക്കുക. ഇതില്‍ 13 ഫ്ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്.

18, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇത് ബിപി കൂടാന്‍ മാത്രമല്ല, കൊളസ്ട്രോള്‍ കൂട്ടാനും വഴിയൊരുക്കും.

19, പായ്ക്കറ്റ്, ടിന്‍ ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ ഇവയുടെ ലേബല്‍ ശ്രദ്ധാപൂര്‍വം വായിച്ചു നോക്കുക. ട്രാന്‍സ്ഫാറ്റ് അടങ്ങിയവ ഒഴിവാക്കുക.

20, എപ്പോഴും ആക്ടീവായിരിക്കുകയെന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മറ്റൊരു വഴി. സ്പോട്സ്, വീട്ടുജോലികള്‍, ഗാര്‍ഡനിംഗ് ഇവയെല്ലാം ഇതിന് സഹായിക്കും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme