കുട്ടികളുടെ ഓട്ടവും ചാട്ടവും കാരണം. പലപ്പോഴും തല മുട്ടി അവിടെ മുഴച്ച് വരാറുണ്ട്. ചിലപ്പോള്‍ ആ ഭാഗം ചതയുകയും രക്തം കല്ലിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലവേദന പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. വീട്ടില്‍ തന്നെ ഉടന്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.
എവിടെയെങ്കിലും തട്ടി തല മുഴച്ചാല്‍ ഉടന്‍ തന്നെ അല്‍പം ഐസ് ക്യൂബ് അപകടം പറ്റിയ സ്ഥലത്ത് വെക്കാം. ഇത് അരമണിക്കൂര്‍ കൊണ്ട് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നു. പാടു പോലുമില്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുന്നു.
തണുപ്പ് മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇളം ചൂട് വെള്ളവും സഹായിക്കും. എവിടെയാണോ തട്ടിയത് ആ ഭാഗത്ത് ചെറു ചൂടുവെള്ളം കൊണ്ട് തടവുന്നത് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഇത്തരം ഇടികളോ തട്ടലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ തല ഉയര്‍ത്തി വെച്ച് കിടക്കാം. ഇത് നെറ്റി വീങ്ങുന്ന വേദനയില്‍ നിന്ന് ആശ്വാസം നല്‍കും.
നെറ്റി മുട്ടിയാല്‍ ആ ഭാഗത്ത് ഉടന്‍ തന്നെ ഒരു ടീബാഗ് നനച്ച് വെക്കുക. ഇത് വീക്കം കുറക്കുകയും വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നല്ലൊരു പരിഹാരമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക്. വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ഇത് വേദനയുള്ള ഭാഗത്ത് ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നത് വേദന മാറ്റുകയും വീക്കം കുറക്കുകയും ചെയ്യുന്നു. ദിവസവും രണ്ട് മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യുക. ഇത് ചെയ്യുന്നത് പാടുപോലും മാറ്റിത്തരുന്നു.
ആവണക്കെണ്ണ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. ആവണക്കെണ്ണയും തേനും മിക്സ് ചെയ്ത് ഇടിച്ച ഭാഗത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയണം. വേദനയും നീറ്റലും പുകച്ചിലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
*മുരിങ്ങയില അരച്ച് തേച്ച് പിടിക്കുന്നത് നല്ലതാണ്.
ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ മഞ്ഞളിന് കഴിയും. അല്‍പം മഞ്ഞള്‍ വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് മുഴക്കുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് നെറ്റിയിലെ നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.