in , , , , , , ,

ജിം വര്‍ക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിക്കുമോ? എന്തൊക്കെ ശ്രദ്ധിക്കണം

Share this story

കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന് ജിം വര്‍ക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തതോടെ ജിംനേഷ്യം വര്‍ക്ക്ഔട്ടുകളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടക്കുകയാണ്. പുനീതിന് പുറമെ ഫിറ്റ്നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന നടന്‍ സിദ്ധാര്‍ത്ഥ ശുക്ല, കഴിഞ്ഞ വര്‍ഷം മരിച്ച ചിരഞ്ജീവി സര്‍ജ എന്നിവരും ഹൃദയാഘാതത്തെ തുടര്‍ന്നാണ് നമ്മെ വിട്ടു പോയത്.

രാവിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പുനീത് മരണപ്പട്ടത്. ആശുപത്രിയിലെത്തിയപ്പോഴേക്കും പുനീതിന്റെ ഹൃദയം നിശ്ചലമായെന്നാണ് അദ്ദേഹത്തെ പരിശോധിച്ച കാര്‍ഡിയാക് വിദഗ്ധര്‍ അറിയിച്ചത്. നെഞ്ചുവേദന വന്ന 30-45 മിനിറ്റ് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

? എന്താണ് ജിം വര്‍ക്ക്ഔട്ടുകളും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരിശോധിക്കാം

കടുത്ത വ്യായാമത്തിനു ശേഷം ഉണ്ടാകുന്ന ഡീഹൈഡ്രേറ്റഡ് ശാരീരികാവസ്ഥ ഒരു പരിധിവരെ ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാവും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ തൊഴില്‍ ആവശ്യങ്ങള്‍ക്കും മറ്റുമായി കടുത്ത ജിം വര്‍ക്ക്ഔട്ടുകള്‍ നടത്തുന്നതിന് മുന്‍പായി കൃത്യമായ കാര്‍ഡിയാക് എസ്റ്റിമേഷന്‍ നടത്തേണ്ടതുണ്ട് എന്നും അവര്‍ നിഷ്‌കര്‍ഷിക്കുന്നു.

10-25 വര്‍ഷം മുമ്പ് 30 വയസ്സിനു താഴെയുള്ളവര്‍ ഹൃദയാഘാതം വന്നു മരിക്കുക എന്ന വാര്‍ത്ത കേള്‍ക്കുന്നത് അഞ്ചോ ആറോ മാസത്തില്‍ ഒരിക്കലായിരുന്നു. എന്നാല്‍ ഇന്ന് ആഴ്ചയില്‍ ഒന്നോ രണ്ടോ വാര്‍ത്തകള്‍ അത്തരത്തില്‍ പുറത്തുവരാറുണ്ടെന്ന് ഏഷ്യ ഹാര്‍ട്ട് ഇന്സ്ടിട്യൂട്ടിലെ ഡോ.രമാകാന്ത് പാണ്ട പറഞ്ഞതായി റിപ്പബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു.

ചില കേസുകളിലെങ്കിലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്ന യുവാക്കളില്‍ വെന്‍ട്രിക്കുലാര്‍ ഫിബ്രിലേഷന്‍ അഥവാ ഹൃദയത്തിന് ഇലക്ട്രിക്കല്‍ അസ്ഥിരത ഉണ്ടാവുന്നു. ഇങ്ങനെ തളര്‍ന്നു വീഴുന്നവര്‍ക്ക് ഉടനടി സി.പി.ആര്‍ പോലുള്ള റീ സസിറ്റേഷന്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കണം. വേണ്ടി വന്നാല്‍ അവരെ ഡീഫിബ്രിലേഷനും വിധേയമാക്കണം. ഈ അവസ്ഥയില്‍ അടിയന്തര ശുശ്രൂഷ കിട്ടിയില്ലെങ്കില്‍ നിമിഷങ്ങള്‍ക്കകം കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ നീളുകയും മരണം സംഭവിക്കുകയും ചെയുന്നു.

മരണം സംഭവിക്കും മുമ്പ് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നേരം കിട്ടി എന്ന് വരില്ല. ഹൃദയ പേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഇതിനു കാരണം. ഇതു തന്നെയാണ് പുനീതിന്റെ കേസിലും ഉണ്ടായത്. ഇത്തരത്തിലുള്ള ആഘാതങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുകളും ഉണ്ടാവില്ലെന്നും ആദ്യത്തെ അറ്റാക്കില്‍ തന്നെ ചെറു പ്രായത്തിലുള്ളവര്‍ പോലും ഇങ്ങനെ മരണപ്പെട്ടു പോകാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജിംനേഷ്യത്തിലെ വ്യായാമത്തിന് അതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ട്. എന്തൊക്കെ തരം ജിം വര്‍ക്ക്ഔട്ടുകളിലാണ് ഏര്‍പ്പെടുന്നത് എന്നതിനെ ആശ്രയിച്ചാവും അവ. ശരീരത്തിന് ഇപ്പോഴും നല്ലത് ഇടത്തരം വ്യായാമങ്ങളാണ്. അമിതമായി ശരീരത്തെ അധ്വാനിപ്പിക്കുന്നത് ചിലരിലെങ്കിലും വിപരീതഫലങ്ങള്‍ക്ക് കാരണമാവാം.

പല യുവാക്കളും മരണപ്പെട്ടിട്ടുള്ളത് ജിംനേഷ്യത്തിലെ വര്‍ക്ക്ഔട്ടിനിടയിലോ അല്ലെങ്കില്‍ വ്യായാമം കഴിഞ്ഞു തിരികെ വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയോ ആണ് എന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചോ പത്തോ മിനിറ്റ് വാം അപ്പ്, 20 മിനിറ്റോളം എക്സര്‍സൈസുകള്‍, അഞ്ചോ പത്തോ മിനിറ്റ് കൂള്‍ ഡൌണ്‍ എന്നതാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സുരക്ഷിതമായ വ്യായാമക്രമം.“

പക്ഷാഘാതത്തെ മുന്‍കൂട്ടി പ്രതിരോധിക്കാം

ഉപ്പൂറ്റിവേദന നിസ്സാരമല്ല – വേണ്ടത് ശരിയായ ചികിത്സ