in , ,

ആന്റിജന്‍ ടെസ്റ്റ്, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ്, ട്രൂനാറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇതാണ്

Share this story

കോവിഡ് രോ?ഗികളെ കണ്ടെത്താനായി ഏത് ടെസ്റ്റാണ് നടത്തുന്നതെങ്കിലും മൂക്കിനകത്തെ സ്രവസാംപിളാണ് എടുക്കുന്നത്. ഒരു നേസല്‍ സ്വാബ് ഉപയോ?ഗിച്ചാണ് ഇത് എടുക്കുക. മൂക്കിലൂടെ സ്വാബ് കടത്തി മൂക്കിന്റെ പുറകിലുള്ള ഭാ?ഗത്തുനിന്നാണ് സ്രവ സാംപിള്‍ ശേഖരിക്കുന്നത്. വൈറസ് സാന്നിധ്യം കൂടുതലായി ഉണ്ടാവുന്നത് ആ ഭാ?ഗത്താണ് എന്നതിനാലാണ് അത്തരത്തില്‍ ചെയ്യുന്നത്. വൈറസ് ബാധയുള്ളവരില്‍ ആ ഭാ?ഗത്ത് വലിയ തോതില്‍ വൈറസുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ആന്റിജന്‍ ടെസ്റ്റ്

ആന്റിജന്‍ ടെസ്റ്റിനാണെങ്കില്‍(Antigen test) ഇത്തരത്തില്‍ മൂക്കില്‍ നിന്നും എടുക്കുന്ന സ്രവ സാംപിളിനെ പെട്ടന്നു തന്നെ ബഫറിലേക്ക് മാറ്റും. ഇവിടെ സംഭവിക്കുന്നത് ഇതാണ്. അതിനകത്തുള്ള വൈറസിനെ നിര്‍വീര്യമാക്കി കളയുകയും ആ വൈറസിന്റെ പുറംപാളിയിലെ മാംസ്യ പദാര്‍ഥം ആ ബഫര്‍ ലായനിയില്‍ അവശേഷിക്കുകയും ചെയ്യും. ഇത് ആന്റിജന്‍ കിറ്റ് ഉപയോ?ഗിച്ച് പരിശോധിക്കും. പ്ര?ഗ്‌നന്‍സി കിറ്റ് ഉപയോ?ഗിച്ച് ടെസ്റ്റ് ചെയ്യുന്നതു പോലെയുള്ള ഒരു കാര്‍ഡ് ടെസ്റ്റാണിത്. വൈറസിലെ മാംസ്യപദാര്‍ഥത്തിന്റെ സാന്നിധ്യം അതിനകത്തുണ്ടെന്ന സൂചന നല്‍കുന്ന ഒരു ബാന്‍ഡ് അതില്‍ തെളിഞ്ഞുവരുകയാണ് ചെയ്യുക. 15 മിനിറ്റിനകം തന്നെ ഫലം ലഭിക്കും.

വളരെ എളുപ്പത്തില്‍ ഇത് ചെയ്യാം. വൈറസ് ലോഡ് കൂടുതലാണെങ്കില്‍ പോസിറ്റീവ് റിസള്‍ട്ട് ഇതുവഴി ലഭിക്കും. എന്നാല്‍ വൈറസ് ലോഡ് കുറവാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് കാണിക്കില്ല എന്നൊരു പ്രശ്‌നമുണ്ട്. അതിനാല്‍ തന്നെ എല്ലാ രോ?ഗികളെയും ഇതുവഴി കണ്ടെത്താനാകില്ല.

ആര്‍.ടി.പി.സി.ആര്‍.

ആന്റിജന്‍ ടെസ്റ്റിന് സാംപിള്‍ എടുക്കുന്നതുപോലെ തന്നെയാണ് ആര്‍.ടി.പി.സി.ആറിലും(Reverse transcriptase polymerase chain reaction) സാംപിള്‍ എടുക്കുന്നത്. ആന്റിജന്‍ ടെസ്റ്റിലേത് പോലെ വൈറസിനെ നശിപ്പിച്ച് കളയുകയില്ല. വൈറസിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ലായനിയിലേക്കാണ് സാംപിള്‍ മാറ്റുക. തുടര്‍ന്ന് ഇത് ലാബിലേക്ക് മാറ്റും. ലാബിലെ പരിശോധനയില്‍ ആ വൈറസിന്റെ ഉള്ളിലുള്ള ജനിതക പദാര്‍ഥത്തെ വേര്‍തിരിച്ചെടുക്കും. കൊറോണ വൈറസ് ആണെന്ന് കാണിക്കുന്ന ചില ജനിതക പദാര്‍ഥങ്ങളുണ്ട്. അതാണ് വേര്‍തിരിച്ചെടുക്കുക. പി.സി.ആര്‍.എന്ന ടെക്‌നിക്ക് ഉപയോ?ഗിച്ചാണ് ഇത് കണ്ടെത്തുക. ഇതാണ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ്.

വളരെ ചെറിയ വൈറസ് സാന്നിധ്യം(വൈറസ് ലോഡ്) പോലും കണ്ടെത്താന്‍ കഴിയും എന്നതാണ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ ?ഗുണം. വൈറസ് സാന്നിധ്യം വളരെ കുറവാണെങ്കിലും ഇതുവഴി കണ്ടെത്താനാകും. രോ?ഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കാന്‍ ഇത് സഹായിക്കും.
പരിശോധനാഫലം ലഭിക്കാന്‍ വളരെയധികം സമയമെടുക്കും എന്നതാണ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ ഒരു പ്രശ്‌നം.

ട്രൂനാറ്റ്

ഒരു പോയിന്റ് ഓഫ് കെയര്‍ പി.സി.ആര്‍. ആണ് ട്രൂനാറ്റ്(Truenat). അതായത് ചില ഇലക്ടോണിക് സാങ്കേതിക വിദ്യ ഉപയോ?ഗിച്ച് വളരെ വലിയ ലാബിന്റെ സഹായമൊന്നും ഇല്ലാതെ രോ?ഗിയുടെ അടുത്തുവെച്ച് തന്നെ ഒരു ചെറിയ പി.സി.ആര്‍. ചെയ്യാന്‍ കഴിയുന്നു എന്നതാണ് ട്രൂനാറ്റിന്റെ സവിശേഷത. വളരെ വേ?ഗത്തില്‍ റിസള്‍ട്ട് ലഭിക്കാന്‍ ആശുപത്രികളില്‍ ട്രൂനാറ്റ് ഉപയോ?ഗിക്കുന്നുണ്ട്. ആന്റിജന്‍ ടെസ്റ്റിനേക്കാള്‍ കുറച്ചുകൂടി കൃത്യമായ റിസള്‍ട്ട് നല്‍കാന്‍ ഇതിന് കഴിയും; എന്നാല്‍ ആര്‍.ടി.പി.സി.ആര്‍. പോലെ സമയമെടുക്കുകയും ഇല്ല. ലാബിന്റെ ആവശ്യവും ഇല്ല. ഇതൊക്കെയാണ് ട്രൂനാറ്റിനെ വ്യത്യസ്തമാക്കുന്നത്. വളരെ വേ?ഗത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ ട്രൂനാറ്റ് ആണ് നല്ലത്.

അതിനാലാണ് ആശുപത്രികളില്‍ ട്രൂനാറ്റ് പരിശോധന വളരെ വ്യാപകമായി നടത്തുന്നത്. മൃതശരീരങ്ങളില്‍ കോവിഡ് സാന്നിധ്യം ഉണ്ടോയെന്ന് അറിയാനും ട്രൂനാറ്റ് ആണ് ഉപയോ?ഗിക്കുന്നത്.

ഓക്‌സിജന് 45,600 രൂപ ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍

നിങ്ങള്‍ കൈനഖങ്ങളെ പരിചരിക്കുന്നുണ്ടോ?