in , , , , ,

ചെവിക്കായം നീക്കാന്‍ സുരക്ഷിതവഴികള്‍

Share this story

ചെവി വൃത്തിയാക്കുകയെന്നത് നമ്മുടെ വൃത്തിയുടേയും ആരോഗ്യത്തിന്റേയും ഭാഗമാണ്. ചെവി കേള്‍വിയ്ക്ക് മാത്രമല്ല, ശരീരത്തിലെ ബാലന്‍സ് നിയന്ത്രിയ്ക്കാനും സഹായിക്കുന്ന പ്രധാന അവയവമാണ് പലരും ചെവി ക്ലീന്‍ ചെയ്യുന്നത് ബഡ്‌സ് ഇട്ടാണ്. എന്നാല്‍ ഇത് ശരിയല്ലാതെ ചെയ്യുമ്പോള്‍ പലപ്പോഴും ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാകുന്നത്. മാത്രമല്ല, പലരും ചെവി വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കുന്ന വഴികള്‍ കേള്‍വിശക്തി നഷ്ടപ്പെട്ടുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിലേയ്ക്ക് തന്നെ വഴിവയ്ക്കും. എങ്ങിനെയാണ് ചെവി വൃത്തിയാക്കേണ്ടത് എന്നറിയാം. ഇതിനായി ഉപയോഗിയ്ക്കാവുന്ന, ഉപയോഗിയ്ക്കരുതാത്ത വഴികള്‍ എന്തെല്ലാം എന്നറിയാം.

ബഡ്‌സ് ഇടുമ്പോള്‍

ബഡ്‌സ് ഇടുമ്പോള്‍

നാം ബഡ്‌സ് ഇടുമ്പോള്‍ കൂടുതല്‍ അമര്‍ത്തിയാല്‍ ചെവിയിലെ വാക്‌സ് അഥവാ ചെവിക്കായം കൂടുതല്‍ ഉള്ളിലേയ്ക്ക് പോകുകയാണ് ചെയ്യുന്നത്. ഇത് ചെവി ബ്ലോക്കാകുന്നതിനും അണുബാധയുണ്ടാകുന്നതിനും എന്തിന് ചിലപ്പോള്‍ ഇയര്‍ ഡ്രം പൊട്ടിപ്പോയി കേള്‍വിശക്തി നഷ്ടമാകുന്നതിന് വരെയും ഇടയാക്കാറുണ്ട്. ചെവിക്കുള്ളിലെ ചര്‍മംവളരെ മൃദുവാണ്. ഇതിനാല്‍ തന്നെ ഇതെടുമ്പോള്‍ ഏറെ ശ്രദ്ധ വേണം. കുട്ടികളുടെ ചെവി വൃത്തിയാക്കുമ്പോള്‍ ബഡ്‌സ് കൂടുതല്‍ ശ്രദ്ധയോടെ ഉപയോഗിയ്‌ക്കേണ്ടതുമുണ്ട്.

ചെവിക്കായം അഥവാ വാക്‌സ്

ചെവിക്കായം അഥവാ വാക്‌സ്

ചെവിക്കായം അഥവാ വാക്‌സ് ചെവിയ്ക്കുള്ള ഒരു സുരക്ഷിതവലയമാണ്. ഇത് കര്‍ണപടത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. പുറത്തു നിന്നുള്ള അഴുക്കും മറ്റും തടയാന്‍ ഇത് സഹായിക്കുന്നു. ഇതിനാല്‍ ഇത് ഇടയ്ക്കിടെ നീക്കേണ്ട കാര്യവുമില്ല. ചെവിയുടെ പുറംഭാഗത്തെ പാളിയില്‍ നിന്നാണ് ഇതുണ്ടാകുന്നത്. ഇതിനാല്‍ ഏറെ ഉള്ളിലേയ്ക്ക് ഇത് വൃത്തിയാക്കേണ്ടതുമില്ല. മാത്രമല്ല, ഇത് കൂടുതലായാല്‍ തനിയെ പുറത്തുപോകും. ഇത് ഇടയ്ക്കിടെ നീക്കേണ്ടതില്ല. ചിലരില്‍ ഇത് കട്ടിയാകുന്നു. വെള്ളം കുടി കുറയുമ്പോഴും ഇന്‍ഫെക്ഷനും ഉണ്ടാകുമ്പോള്‍ ഇത്തരത്തില്‍ ചെവിക്കായം നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് വേണ്ടി ബഡ്‌സോ തുണിയോ എല്ലാം ഉപയോഗിയ്ക്കുന്നത് ഏറെ ദോഷം വരുത്തും. ഇതെല്ലാം കൃത്യമായി ചെയ്തില്ലെങ്കില്‍ അണുബധയുണ്ടാകി മസ്തികഷത്തെ വരെ ബാധിയ്ക്കാന്‍ ഇടയാക്കും.

വാക്‌സ് നീക്കം ചെയ്യാന്‍

വാക്‌സ് നീക്കം ചെയ്യാന്‍

ചെവിയിലെ വാക്‌സ് നീക്കം ചെയ്യാന്‍ വേണ്ടി നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്. ആദ്യം ചെവിയിലെ വാക്‌സ് കട്ടിയായത് അയവാക്കാന്‍ ചില വസ്തുക്കള്‍ ഉപയോഗിയ്ക്കാം. ചെറിയ ചൂടുള്ള  വെളിച്ചെണ്ണ ഒന്നോ രണ്ടോ തുള്ളി ഒഴിയ്ക്കാം. ഇത് ഒഴിച്ച് രണ്ട് മിനിറ്റ് കിടന്ന് പിന്നീട് ആ ഭാഗം താഴേക്ക് പോകും വിധത്തില്‍ കിടക്കുക. ഒരു തുണിയോ തോര്‍ത്തോ വച്ച് കിടക്കാം. ഇത് തനിയെ പൊക്കോളും. ചില ഡ്രോപ്‌സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിയ്ക്കാം. മിനറല്‍ ഓയില്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയും ഒന്നോ രണ്ടോ തുള്ളി വീതം ഉപയോഗിയ്ക്കാം. ഡോക്ടറുടെ അടുത്തുപോയാല്‍ സിറിഞ്ചിംഗ്, സ്‌കൂപ്പിംഗ് തുടങ്ങിയ വഴികളുണ്ട്. സക്ഷന്‍ രീതിയുമുണ്ട്.

വാക്‌സില്‍

വാക്‌സില്‍

വാക്‌സില്‍ ബ്ലഡ്, പച്ച, മഞ്ഞ പോലുള്ള നിറവും ദുര്‍ഗന്ധവും ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഇത് അണുബാധ കാരണമാകാം. ഇതുപോലെ ഇടയ്ക്കിടെ അണുബാധ, ചെവിവേദന, ബാലന്‍സ് പ്രശ്‌നം എന്നിവയെല്ലാം ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം. ചിലര്‍ ചെവിയില്‍ ഉപ്പുവെള്ളം ഒഴിയ്ക്കാറുണ്ട്. ഇത് നല്ലതല്ല. മുകളില്‍ പറഞ്ഞ ലായനികള്‍ അല്‍പം മാത്രം ഒഴിയ്ക്കാം. സ്ഥിരം ഇത് ഉപയോഗിയ്ക്കരുത്. ഏറ്റവും നല്ലത് ഇത്തരം വഴികള്‍ക്ക് ഡോക്ടറെ കാണുകയെന്നതാണ്. ബഡ്‌സ് ഉപയോഗിയ്ക്കുന്നുവെങ്കിലും വളരെ മൃദുവായി അകത്തേക്ക് തള്ളാത്ത വിധത്തില്‍ ഉപയോഗിയ്ക്കുക. സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ ഇവയെല്ലാം തന്നെ  കേള്‍വിശക്തി കളയാന്‍ വരെ കാരണമാകും.

ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ

രതിമൂര്ച്ഛയിലൂടെ ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍