- Advertisement -Newspaper WordPress Theme
HAIR & STYLEരതിമൂര്ച്ഛയിലൂടെ ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍

രതിമൂര്ച്ഛയിലൂടെ ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍

ലൈംഗിക അനുഭൂതിയുടെ പാരമ്യമാണ് രതിമൂര്‍ച്ഛ. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന അനുഭൂതിയാണ് ഇത്. തലച്ചോർ ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം.ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ശാന്തമാകുന്ന മനസ്സ്: ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ രതിമൂര്‍ച്ഛയിലെത്തുന്നതോടെ അത് ലഘൂകരിക്കപ്പെടും. രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും മാനസിക സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നല്ല ഉറക്കം: രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉൽപാദനം വര്‍ധിപ്പിക്കാനും സഹായിക്കും. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും.

പെല്‍വിക് പേശികളെ കരുത്തുറ്റതാക്കും: രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികൾ ബലപ്പെടും. കെഗല്‍ വ്യായാമത്തിൽ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകും.

പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും: നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തില്‍നിന്ന് വിഷവസ്തുക്കളെ പുറത്ത് കളയാനും സ്ഖലനം സഹായിക്കുന്നു.

വേദന കുറയുന്നു: ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme