- Advertisement -Newspaper WordPress Theme
covid-19സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു

സല്‍മാന്‍ രാജാവ് നിയോമില്‍ വെച്ചാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വാക്സിന്‍ സ്വീകരിച്ചിരുന്നു. ഇത് വരെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് സൗദിയില്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം നിയോമില്‍ വെച്ചാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സഹോദരന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരത്തെ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. മഹാമാരിയുടെ തുടക്കം മുതല്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍വ്വ പിന്തുണയും നല്‍കിവരുന്നതിന് ആരോഗ്യ മന്ത്രി സല്‍മാന്‍ രാജാവിനോട് നന്ദി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme