ആര്‍ത്തവ രക്ത നിറത്തില്‍ നെയില്‍ പോളിഷിറക്കിയിരിക്കുകയാണ് സിംഗപ്പൂര്‍ ബ്രാന്‍ഡ്. ശാരീരിയമായും മാനസികമായും നിരവദി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആര്‍ത്തവ സമയത്തെ കൂടുതല്‍ വര്‍ണാഭമാക്കാനാണ് കോസ്‌മെറ്റിക് ബ്രാന്‍ഡായ നെയില്‍ ഡെക്കെും പീരിയഡ് പ്രൊഡക്ട്‌സ് കമ്പനിയായ ബ്ലഡും ഒരുമിച്ചത്. പീരിയഡ് തീമില്‍ രണ്ട് നെയില്‍ പോളിഷുകളാണ് ഇവര്‍ പുറത്തിറക്കിയത്. ഫെബ്രുവരി 3ന് പുറത്തിറക്കിയ ഡേ ടു ദി പിനാക്കില്‍ ഓഫ് യുവര്‍ പീരിഡ്-ന് ആര്‍ത്തവ രക്തത്തിന്റെ നിറമാണ്. ഡേ ഓഫ് -ന് ന്യൂട്രല്‍ ബെയ്ജ് നിറമാണ്.
ഡെക്കിന്റെ അക്വാജെല്ലി ഫോര്‍മുലയിലുള്ള ഈ നെയില്‍ പോളിഷുകള്‍ വീഗനും പൊളിച്ചെടുക്കാനാവുന്ന തരത്തിലുള്ളവയുമാണ്. ഈ നെയില്‍ പോളിഷുകള്‍ ആര്‍ത്തവ ദിവസങ്ങളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നെയില്‍ ഡെക്ക് സ്ഥാപകര്‍ അവകാശപ്പെടുന്നു. ബ്ലഡിന്റെ വെബ്‌സൈറ്റില്‍ ഒരു ബോട്ടിലിന് 1500 രൂപയാണ് വില. രണ്ട് നിറങ്ങള്‍ അടങ്ങിയ ബണ്ടലിന് 2500രൂപ വില വരും.