ടി.സി.എല്‍ ഇലക്ട്രോണിക്‌സ് ഇതാ വൈറ്റമിന്‍ ഫില്‍റ്ററോടെ എയര്‍ കണ്ടീഷണറുകളിറക്കിയിരിക്കുകയാണ്. എലൈറ്റ് സീരീസ് എ.സിയില്‍ ഉപയോക്താക്കള്‍ക്ക് ശീതളവും ആരോഗ്യകരവുമായ പരിസ്ഥിതി ലഭ്യമാകുമത്രെ. ത്രീ ഇന്‍ വണ്‍ ഫില്‍ട്രേഷന്‍ സാങ്കേതിക വിദ്യയോടുകൂടിയ എ.സികള്‍ക്ക് ഒരു ടണ്ണിന്റേതിന് 20,000 രൂപയും ഒന്നര ടണ്ണിന് 31,000 രൂപുമാണ് വില.
വായുവിലെ പൊടിയും പുകയും നീക്കി ചര്‍മ്മത്തിന് മോയിസ്ചറൈസിങ് പ്രഭാവം നല്‍കുകയും വരള്‍ച്ച തടയുകയും ചെയ്യും. ടി.സി.എല്ലിന്റെ പേറ്റന്റായ ടൈറ്റന്‍ ഗോള്‍ഡ് ഇവാപൊറേറ്ററും കണ്ടന്‍സറുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന താവനിലയിലുള്ള പരിസ്ഥിതിയില്‍പ്പോലും തുടര്‍ച്ചയായ കൂളിങ്ങാണ് ഈ എ.സി നല്‍കുക. എയര്‍ കൂള്‍ഡ് ഇലക്ട്രിക് കണ്‍ട്രോള്‍ ബോക്‌സാണ് മറ്റൊരു പ്രത്യേകത. 30 സെക്കന്റിനുള്ളില്‍ 27-ല്‍ നിന്ന് 18 ഡിഗ്രി സെല്‍ഷ്യസായി താപനില താഴ്ത്തുന്ന ഹൈ ഫ്രീക്വന്‍സി കംപ്രസറാണ്.
50 ശതമാനം വരെ ഊര്‍ജ്ജ ഉപഭോഗം ലാഭിക്കാവുന്ന എ. ഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ സങ്കേതിക വിദ്യയുമാണ്. ആര്‍ 32 പരിസ്ഥിതി സൗഹൃദ റഫ്രീജറന്റ് , ഡിജിറ്റല്‍ ടെംപറേച്ചര്‍ ഡിസ്‌പ്ലേ, 100 ശതമാനം കോപ്പര്‍ട്യൂബിങ് ഫോര്‍ വേ എയര്‍ഫ്‌ളോ എന്നിങ്ങനെ സവിഷേഷതകള്‍ വേറെയുമുണ്ട്.