ചൂടു കൂടിയതോടെ നഗരത്തില്‍ എസിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. വീട്ടിലും ഓഫീസിലുമായി ഏതാണ്ട് 10-15 മണിക്കൂറും എസിക്കുള്ളിലാണ്. എന്നാല്‍ ദീര്‍ഘനേരം എസിയില്‍ തുടരുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
കഠിനമായ ചൂടിനെ പ്രതിരോധിക്കാമെങ്കിലും എസി ചര്‍മത്തെ വരണ്ടതാക്കും. കൂടാതെ നിര്‍ജ്ജലീകരണവും ഇതിന്റെ ഒരു സൈഡ് ഇഫക്ട് ആണ്. എന്നുകരുതി എസി ഉപേക്ഷിക്കാനും കഴിയില്ല.
എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കൂടുതലായിരിക്കും. എന്നാല്‍ വരണ്ട ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കുറവുമായിരിക്കാം. എസിയില്‍ ദീര്‍ഘനേരം തുടരുമ്പോള്‍ ശരീരത്തില്‍ മതിയായ ജലാംശം ഇല്ലെങ്കില്‍ എണ്ണമയമുള്ള ചര്‍മമുള്ളവരുടെ ചര്‍മവും വരണ്ടതും മങ്ങിയതുമാക്കാം.
എസിയില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്
എസി അന്തരീക്ഷം വരണ്ടതാക്കുമെന്നതിനാല്‍ അതിനൊപ്പം ഒരു ഹ്യുമഡിഫയര്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും.
എപ്പോഴും ഒരു മോസ്ചറൈസര്‍ കരുതുക. ഇടയ്ക്കിടെ ചര്‍മത്തില്‍ മോസ്ചറൈസര്‍ പുരട്ടുന്നത് ചര്‍മം വരണ്ടതാകുന്നതില്‍ നിന്ന് സംരക്ഷിക്കാം.
ദീര്‍ഘനേരം എസിയില്‍ തുടരുന്നതിന് പകരം ഇടയ്ക്ക് ചെറിയ ബ്ലേക്ക് എടുത്ത് പുറത്തിറങ്ങാം.