- Advertisement -Newspaper WordPress Theme
FOODസ്മൂത്തിക്ക് ഗുണങ്ങളേറെ; എന്നാല്‍ ഈ ചേരുവകള്‍ ചേര്‍ക്കരുത്

സ്മൂത്തിക്ക് ഗുണങ്ങളേറെ; എന്നാല്‍ ഈ ചേരുവകള്‍ ചേര്‍ക്കരുത്

ഫിറ്റനസ് ഫ്രീക്കുകളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഉണ്ടാകുന്ന വിഭവമാണ് സ്മൂത്തി. യോഗര്‍ട്ടും പഴങ്ങളും പാലും നട്‌സുമൊക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന സ്മൂത്തികള്‍ ആരോഗ്യകരമായ ഒരു ചോയിസ് തന്നെയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉന്മേഷം നിലനിര്‍ത്തുന്നതിലും ഇത്തരം ഹെല്‍ത്തി സ്മൂത്തികള്‍ സഹായിക്കും. എന്നാല്‍ ചില ചെരുവകള്‍ സ്മൂത്തിയില്‍ ചേര്‍ക്കുന്നത് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല.

സ്മൂത്തിയില്‍ ഇവ ചേര്‍ക്കരുത്

ഫ്‌ലേവേര്‍ഡ് യോഗര്‍ട്ട്

സ്മൂത്തിയില്‍ യോഗര്‍ട്ട് ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഫ്‌ലേവറുകള്‍ ചേര്‍ത്ത യോഗര്‍ട്ടുകള്‍ സ്മൂത്തിയില്‍ ചേര്‍ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും ചേര്‍ത്തു വരുന്നതിനാല്‍ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. സ്മൂത്തിയില്‍ പ്ലേയിന്‍ യോഗര്‍ട്ട് ചേര്‍ക്കുന്നതാണ് എപ്പോഴും നല്ലത്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

ഡ്രൈ ഫ്രൂട്‌സ്

സ്മൂത്തി തയ്യാറാക്കുമ്പോള്‍ ഡ്രൈ ഫ്രൂട്‌സ് ചേര്‍ക്കുന്ന പതിവു പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമല്ലെന്നതാണ് യാഥാര്‍ഥ്യം. ഡ്രൈ ഫ്രൂട്‌സില്‍ ജലാംശം ഇല്ലാത്തതു കൊണ്ട് അതില്‍ പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ടും അവ ബ്രേക്ക് ഫാസ്റ്റിന് സ്മൂത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യകരമല്ല. കൂടാതെ ശരീരത്തില്‍ കലോറിയുടെ എണ്ണം കൂടാനും ഇത് കാരണമാകുന്നു.

പച്ചക്കറികളും പഴങ്ങളും ഒരുമിച്ച്

പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് സ്മൂത്തിയില്‍ ചേര്‍ക്കുന്നത് പലപ്പോഴും ദഹനക്കേടിന് കാരണമാകുന്നു. വയറു വേദന, അസ്വസ്ഥത, വയറ്റില്‍ ഗ്യാസ് രൂപപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും വ്യത്യസ്തമായ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് സ്മൂത്തികളില്‍ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ചേര്‍ക്കുന്നത് ഒഴിവാക്കുക.

പ്രോട്ടീന്‍ പൗഡര്‍

സ്മൂത്തികളില്‍ പ്രോട്ടീന്‍ പൗഡറുകളും ചേര്‍ക്കുന്നത് ആരോ?ഗ്യത്തിന് അത്ര സുരക്ഷിതമല്ല. പുറത്തു നിന്ന് വാങ്ങുന്ന പ്രോട്ടീന്‍ പൗഡറുകള്‍ ആഡഡ് ഷു?ഗറിന്റെ അളവു കൂടുതലായിരിക്കും. പ്രോട്ടീന്‍ ലഭ്യതയ്ക്ക് യ?ഗര്‍ട്ട്, പാല്‍ പോലുള്ള പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ക്കുന്നതാണ് നല്ലത്.

ജ്യൂസ്

സ്മൂത്തിയില്‍ പഴങ്ങള്‍ ജ്യൂസ് അടിച്ചു ചേര്‍ക്കുന്ന ശീലമുണ്ടോ? എന്നാല്‍ അത് അത്ര ആരോഗ്യകരമല്ല. ഫ്രൂട് ജ്യൂസില്‍ പഞ്ചസാരയുടെ അളവും കലോറിയും കൂടുതലായിരിക്കും. ഇത് സ്മൂത്തിയുടെ പോഷകഗുണം കുറയ്ക്കും. പഴങ്ങള്‍ നേരിട്ടു ചേര്‍ക്കുന്നതാണ് ആരോഗ്യകരം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme