in , , , , , , ,

അഞ്ചാംപനി വ്യാപനം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

Share this story

അഞ്ചാംപനി വ്യാപനം നിയന്ത്രിക്കാനായി കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയം. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലും സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി.പ്രാരംഭ ലക്ഷണങ്ങളില്‍ പനി, പലപ്പോഴും 40 oC (104 oF), ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകള്‍ എന്നിവ ഉള്‍പ്പെടുന്നു.വൈറസ് ശരീരത്തിലെത്തിയാല്‍ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങള്‍ കണ്ടുതുടുങ്ങുന്നത്.

സ്ത്രീകളും കുട്ടികളും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിന്റെ ഭൂഷ്യ ഫലങ്ങള്‍

അമിതവണ്ണം കുറയ്ക്കാനുള്ള മിക്ക മരുന്നുകളും ഹൃദയത്തെ ബാധിക്കും: പ്രൊഫ. തപസ് കെ. കുണ്ടു