- Advertisement -Newspaper WordPress Theme
AYURVEDAഒരു ഗ്ലാസ് കറിവേപ്പില ജ്യൂസ് കുടിച്ച് ദിവസം തുടങ്ങിക്കോളൂ; ഗുണങ്ങള്‍ കണ്ടറിയാം

ഒരു ഗ്ലാസ് കറിവേപ്പില ജ്യൂസ് കുടിച്ച് ദിവസം തുടങ്ങിക്കോളൂ; ഗുണങ്ങള്‍ കണ്ടറിയാം

ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് ഡീടോക്സ് ജ്യൂസ് പ്രത്യേകിച്ചും ഗ്രീന്‍ ജ്യൂസ്. പച്ച നിറഞ്ഞിലുളള ഇലകള്‍,പച്ചക്കറികള്‍,പഴങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആണ് ഗ്രീന്‍ ജ്യൂസ്. നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഗ്രീന്‍ ജ്യൂസ് രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കും. ഒപ്പം ദഹനത്തിനു സഹായിക്കുകയും അമിതഭാരം കുറയ്ക്കുകയും ചെയ്യും.

ഒരു ഗ്ലാസ് ഗ്രീന്‍ ജ്യൂസ് കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കും. ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ഊര്‍ജ്ജമേകാനും ഇവ സഹായിക്കും. എളുപ്പത്തില്‍ നമുക്കു ലഭിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീടുകളിലും കറിവേപ്പില ചെടി ഉണ്ടാകും. അഞ്ചോ പത്തോ കറിവേപ്പില എടുക്കുക. ഒരു ഗ്ലാസ് വെളളം ചേര്‍ത്ത് ഇത് നന്നായി അരയ്ക്കുക.

രാവിലെ ഈ കറിവേപ്പില ജ്യൂസ് കുടിക്കാം. ക്ലോറോഫില്‍ ധാരാളം അടങ്ങിയ ഇത് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും പ്രദാനം ചെയ്യും കുറേനാള്‍ ഈ ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും സാധിക്കും. അതു വഴി ശരീരഭാരവും കുറയും.

കറിവേപ്പിലയ്ക്കു ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. ഹ്യദയത്തിനും ഉദരത്തിനും ആരോഗ്യമേകുന്നതോടൊപ്പം പ്രമേഹം നിയന്ത്രിക്കാനും ഇതു സഹായിക്കുന്നു കറിവേപ്പിലയോടൊപ്പം പുതീന, ചീര തുടങ്ങിയവയും ചേര്‍ക്കാം. നന്നായി അരച്ച ശേഷം ഇത് അരിച്ച് ഉപയോഗിക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme