വയറില്‍ ക്യാന്‍സര്‍ ബാധിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു
വയറില്‍ ക്യാന്‍സര്‍ ബാധിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ രീതിയില്‍ പ്രായമായവരില്‍ ആണ് ഇത്തരത്തില്‍ വൈറ്റിലെ കാരറ്റ് കണ്ടുവരുന്നത് എന്നാല്‍ ഇപ്പോള്‍ ഇത് വാദിക്കുന്ന യുവാക്കളുടെ എണ്ണം ആണ് വര്‍ദ്ധിച്ചിരിക്കുന്നത്.
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ആമാശയ ക്യാന്‍സര്‍ അഥവാ വയറിലെ അര്‍ബുദം അല്ലെങ്കില്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്ന് പറയുന്നത്. ഇത് നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.
ഭക്ഷണത്തിലും ജീവിത രീതിയിലും വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ വയറിലെ ക്യാന്‍സര്‍ ബാധ പെരുകുന്നതിന് കാരണമായിരിക്കുന്നത് എന്ന് പ്രോസസ്ട്‌സ് ഭക്ഷണങ്ങളാണ് അമിതമായി ഉപയോഗിക്കുന്നത്.
ഉപ്പും ധാരാളം പ്രിസര്‍വേറ്റീവ്‌സും കൃത്രിമ നിറങ്ങളുമാണ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇത് വയറിലെ ക്യാന്‍സറിന്റെ സാധ്യത കൂട്ടുന്നു മദ്യപാനവും പുകയിലയുമാണ് അടുത്ത കാരണം. മദ്യപിക്കുന്നവരിലോ പുകയില ഉപയോഗിക്കുന്നവരിലും വയറിലെ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്.
അമിതവണ്ണവും വയറ്റിലെ ക്യാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകാനും ഹോര്‍മോണ്‍ നിലയില്‍ മാറ്റങ്ങള്‍ വരാനും പൊണ്ണത്തടി കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതെല്ലാം നിങ്ങളെ ക്യാന്‍സറിലേക്കാണ് നയിക്കുന്നത്. പാരമ്പര്യമായി വയറ്റിലെ ക്യാന്‍സര്‍ പിടിപെടുന്ന കുടുംബപശ്ചാത്തലത്തിലുള്ളവര്‍ക്കും ഈ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. കൂടാതെ പരിസ്ഥിതി മലിനീകരണം, രാസവസ്തുക്കളുടെ സാമിപ്യം എന്നിവയെല്ലാം യുവാക്കളില്‍ വയറ്റിലെ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകും.
ചില ലക്ഷങ്ങള്‍ നോക്കി നമുക്ക് നമുക്ക് വയറിലെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിക്കും. അടിക്കടിയുള്ള നെഞ്ചെരിച്ചിലോ ദഹനക്കേടോ ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാം. ഈ അസ്വസ്ഥത പലപ്പോഴും വയറ്റിലെ ട്യൂമര്‍ വളര്‍ച്ച മൂലമുണ്ടാകുന്നതാകാം. ചെറിയ അളവില്‍ ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് അസാധാരണമാംവിധം വയറുനിറഞ്ഞതോ വയറുവേദനയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഇത് വയറിലെ കാന്‍സര്‍ മൂലമുണ്ടാകുന്ന ദഹനപ്രശ്‌നത്തെ സൂചിപ്പിക്കാം.
ട്യൂമറിന് ആമാശയത്തിലെ ഇടം പരിമിതപ്പെടുത്താന്‍ കഴിയും, ഇതുമൂലം ചെറിയ അളവില്‍ പോലും ഭക്ഷണം കഴിച്ചാല്‍ അത് നിറഞ്ഞതോ വീര്‍ത്തതോ ആയി തോന്നുന്നു.
ക്യാന്‍സര്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ മാറ്റിമറിക്കുകയും ഇതുമൂലം ഭക്ഷണത്തോടുള്ള താല്‍പര്യം നഷ്ടപ്പെടുകയും ചെയ്യും. കൂടാതെ ശരീരഭാരം കുറയാനും ഇടയാക്കും.സ്ഥിരമായ ഓക്കാനം, ഛര്‍ദ്ദി എന്നിവയും ആമാശയത്തിലെ ആരോഗ്യ പ്രശ്‌നത്തെ സൂചിപ്പിക്കുന്ന സാധാരണ ലക്ഷണങ്ങളാണ്.
പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛര്‍ദ്ദില്‍ ഉണ്ടാവുക, ഛര്‍ദ്ദിക്കുമ്പോള്‍ രക്തം വരുക തുടങ്ങിയവ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. വയറിന്റെ മുകള്‍ ഭാഗത്തെ നിരന്തരമായ വേദന, അതായത് പൊക്കിളിനു മുകളിലുള്ള വേദന, വയറിലെ നീര്‍വീക്കം പലപ്പോഴും വയറ്റിലെ ക്യാന്‍സറിന്റെ സൂചനയാകാം. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ടും ആമാശയ അര്‍ബുദത്തിന്റെ സൂചനയാകാം. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ പോലെ തോന്നുന്നതും ഒരു അടയാളമായിരിക്കാം