ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ് പച്ചയ്ക്ക് വേണമെങ്കിലോ ഇല്ലെങ്കില്‍ തോരന്‍ ഉണ്ടാക്കിയോ മറ്റ് കറികളിലോ നമുക്ക് കാരറ്റ് ഉപയോഗിക്കാം. കാരറ്റ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ കുറേയധികം ഗുണം നമുക്ക് ശരീരത്തിന് ലഭിക്കും. കാരറ്റിന് ഓറഞ്ച് നിറം ലഭിക്കുന്നത് ബീറ്റാ കരോട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റില്‍ നിന്നാണ്, ഇത് ശരീരം എളുപ്പത്തില്‍ വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ വിറ്റാമിന്‍ എ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിസറല്‍ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് പ്രത്യേകം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ് ബീറ്റാ കരോട്ടിന്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള അമിതവണ്ണത്തിന്റെ ദോഷകരമായ ആഘാതങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
സ്വാഭാവികമായും കലോറി കുറവും പോഷകങ്ങള്‍ കൂടുതലും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ കാരറ്റിന് കഴിയും. കാരറ്റ് സ്റ്റിക്കുകള്‍ കഴിക്കുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. വേവിച്ച കാരറ്റിന് കുറച്ച് കലോറി ഉണ്ട്. ശരീരഭാരം കുറയ്ക്കാന്‍ കാരറ്റ് ഉടനെ പ്രവര്‍ത്തിക്കില്ല. കാരറ്റ് കഴിച്ചാല്‍ വളരെ വേ?ഗത്തില്‍ ശരീരഭാരം കുറയില്ല. പകരം, ഇവ നിങ്ങളുടെ ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രൊഫൈലും ജീവിതശൈലിയും മെച്ചപ്പെടുത്തും.
കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് കാരറ്റ്. അതിലെ വൈറ്റമിന്‍ എ പോലുളളയാണ് ഗുണം നല്‍കുന്നത്. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് കാരറ്റ്. ഇവയെല്ലാം കണ്ണിന്റെ ആരോഗ്യം വളരെയധികം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു. കാരറ്റിലെ ആന്റിഓക്‌സിഡന്റുകള്‍ ബീറ്റാ കരോട്ടിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാക്യുലര്‍ ഡീജനറേഷന്‍, അന്ധത തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളെ ചികിത്സിക്കാന്‍ സഹായിക്കുന്നു, മാത്രമല്ല വാര്‍ദ്ധക്യത്തില്‍ കാഴ്ച നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു.
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി ആരോഗ്യത്തിന് കൂടി ഏറെ ഗുണകരമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിനുകളായ എ, സി എന്നിവയെല്ലാം ഏറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ് എന്നത്. ഒരു ദിവസം ഒരു കാരറ്റ് വീതം കഴിക്കുന്നത് ചര്‍മ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിര്‍ത്തും, കാരണം ഇത് നിര്‍ജ്ജലീകരണം തടയുന്നു. അതിലൂടെ ചര്‍മ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നു. ക്യാരറ്റിന്റെ സമ്പന്നമായ പോഷക ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മകോശങ്ങളെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. പോഷകങ്ങള്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനും മുടിയുടെ കോശങ്ങളെ പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കാരറ്റ്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേഷന്‍ നാശം ഫലപ്രദമായി തടയുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇത് രക്തപ്രവാഹത്തേയും ഇതു വഴി ഓക്‌സിജന്‍ എത്തുന്നതിനുമെല്ലാം സഹായിക്കുന്നു. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കാവുന്ന പച്ചക്കറി കൂടിയാണ് ഇത്. കരള്‍ ഉല്‍പാദിപ്പിയ്ക്കുന്ന ബൈല്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു.