പ്രമേഹം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ പൊണ്ണത്തടി ഒരു പ്രധാന ഘടമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ വേണ്ടി മാത്രം ജിമ്മില്‍ ചേരുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ വര്‍ക്ക്ഔട്ട് മാത്രം പോര പൊണ്ണത്തടി കുറയ്ക്കാന്‍ ഭക്ഷണക്രമവും ശീലങ്ങളുമൊക്കെ ശ്രദ്ധിക്കണം. ഡയറ്റും വര്‍ക്ക്ഔട്ടും ശ്രദ്ധിച്ചാലും മിക്കയാളുകളും വിട്ടു പോകുന്ന ഒരു പ്രധാന ഘടകമാണ് പഞ്ചസാര.
പഞ്ചസാരയുടെ അമിത ഉപഭോഗം നിങ്ങളുടെ കഠിനാധ്വാനം മുഴുവന്‍ പാഴാക്കും. കൂടാതെ നിരവധി രോഗങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും. എന്നു കരുതി മധുരത്തെ പൂര്‍ണമായി ഒഴിവാക്കണമെന്നല്ല, പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ആയുര്‍വേദത്തില്‍ അമൃതം എന്നാണ് തേനിനെ വിശേഷിപ്പിക്കുന്നത്. തേന്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പിനെ കത്തിച്ചുകളയുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
തേനില്‍ ധാരാളം ഫ്‌ലവൊനോയിഡുകളും ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയെക്കാള്‍ ഗ്ലൈസെമിക് സൂചിക കുറവായതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന പേടിയും വേണ്ട. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതും മധുരത്തോടുള്ള ആസക്തിയും കുറയാനും ഈ ശീലം സഹായിക്കും. ഊര്‍ജ്ജം നിലനിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗം കൂടിയാണ് തേന്‍.
സൂര്യല്‍ നിന്നും കണ്ണുകള്‍ക്കും വേണം സംരക്ഷണം; യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കാം