- Advertisement -Newspaper WordPress Theme
Uncategorizedഈ ഭക്ഷണശീലങ്ങള്‍ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ ബാധിക്കാം

ഈ ഭക്ഷണശീലങ്ങള്‍ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ ബാധിക്കാം

എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് വയറിലും കുടലിലുമാണെന്നാണ് പ്രമാണം. ചയാപചയ സംവിധാനത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ശാരീരിക, മാനസിക ആരോഗ്യത്തിനും പ്രധാനമാണ്. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാന്‍ ഇനി പറയുന്ന ചില മോശം ഭക്ഷണശീലങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

കുറഞ്ഞ ഫൈബര്‍ തോത്

ആവശ്യത്തിന് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്റെ ശരിയായ നീക്കം നടക്കുകയില്ല. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

ദിവസം മുഴുവനും, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. ശരീരത്തിന്റെ നിര്‍ജലീകരണത്തിലേക്കും ഇത് നയിക്കാം.

ആവശ്യത്തിലധികം മധുരം

അമിതമായ അളവില്‍ മധുരം അകത്താക്കുന്നത് ഗട്ടിലെ സഹായപ്രദമായ സൂക്ഷ്മ ബാക്ടീരിയകളെ അവതാളത്തിലാക്കും. അമിതമായ അളവിലുള്ള പഞ്ചസാരയെ ദഹിപ്പിക്കാനും ശരീരം ചിലപ്പോള്‍ ബുദ്ധിമുട്ടിയെന്ന് വരാം.

ആവശ്യത്തിന് ഹോള്‍ ഗ്രെയ്‌നുകള്‍ കഴിക്കാതിരിക്കല്‍

വയറിലെയും കുടലിലെയും സൂക്ഷ്മാണുക്കളുടെ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനും ഇവിടുത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ആവശ്യത്തിന് ഹോള്‍ ഗ്രെയ്‌നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം

അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് കോളന്‍ അര്‍ബുദത്തിന്റെയും സാധ്യത വര്‍ധിപ്പിക്കും. ഗ്യാസ്, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്കും അമിതമായ കൊഴുപ്പ് കാരണമാകാം.

സമയം തെറ്റിയ ഭക്ഷണക്രമം

എന്ത് കഴിക്കുന്നു എന്നതില്‍ മാത്രമല്ല എപ്പോള്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഒരു ക്രമവുമില്ലാത്ത തോന്നിയത് പോലെയുള്ള ഭക്ഷണക്രമം ദഹനത്തില്‍ പ്രതികൂല സ്വാധീനം ഉണ്ടാക്കും. അമിതവേഗത്തില്‍ കഴിക്കുന്നതും ശരിക്കും ചവച്ചരയ്ക്കാതെ കഴിക്കുന്നതും പ്രശ്‌നം തന്നെ. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം.

അമിതമായ മദ്യപാനം

അമിതമായ അളവിലുള്ള മദ്യപാനം ഗട്ട് സംവിധാനത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കും. ഇതും ദഹനത്തെ ബാധിക്കും.

ആവശ്യത്തിന് പ്രോബയോട്ടിക് ഇല്ലാത്ത ഭക്ഷണം

പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളുമെല്ലാം വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താന്‍ ആവശ്യമാണ്. ഇവ ദഹനത്തെയും ചയാപചയത്തെയും മെച്ചപ്പെടുത്തും.

സീസണില്‍ അല്ലാത്ത ഭക്ഷണം

ഓരോ തരം പച്ചക്കറിയും പഴങ്ങളും വളരുന്നതിന് ഒരു സീസണുണ്ട്. ഈ സീസണില്‍ അല്ലാതെ ഇവ വളര്‍ത്താന്‍ ബലംപ്രയോഗിച്ച് അമിതമായി രാസവളങ്ങളും കീടനാശിനികളും ചേര്‍ക്കേണ്ടതായി വരും. ഇതിനാല്‍ ഓരോ കാലത്തും സമൃദ്ധമായി ലഭിക്കുന്നതും പ്രകൃത്യാ വളരുന്നതുമായ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme