കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുലപ്പാല്‍. ചുരുങ്ങിയത് ആറുമാസം വരെയെങ്കിലും കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കണം. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍ നല്‍കുന്നതിലൂടെ ലഭിക്കുന്നത്. കുഞ്ഞിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് അമ്മിഞ്ഞപ്പാല്‍. പ്രസവത്തോടെ സ്ത്രീകളില്‍ മുലപ്പാല്‍ ഉണ്ടാവുന്നു. എന്നാല്‍ പലര്‍ക്കും പല സാഹചര്യങ്ങളിലും മുലപ്പാല്‍ കുറയുന്നു. എന്നാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വസ്തുക്കള്‍ ഉണ്ട്. ഇത് ശീലമാക്കിയാല്‍ അത് ഏത് വിധത്തിലും ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
മുലയൂട്ടുന്ന അമ്മമാര്‍ ആരോഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. കുഞ്ഞ് ജനിച്ച് അരമണിക്കൂര്‍ കഴിഞ്ഞാല്‍ തന്നെ മുലയൂട്ടി തുടങ്ങാവുന്നതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കണം എന്ന് നോക്കാം. പാലുല്‍പ്പാദനത്തിന് പ്രോട്ടീനും കാല്‍സ്യവും എല്ലാം അത്യാവശ്യമുള്ള ഒന്നാണ്. ഇതൊന്നും ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണം തന്നെയാണ് ഏറ്റവും അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ഒന്ന്. ഇത് എല്ലാ വിധത്തിലും പ്രതിസന്ധികള്‍ ഇല്ലാതാക്കി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.
ഉലുവ
ഉലുവ കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഇരുമ്ബ്, വൈറ്റമിനുകള്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മുലപ്പാല്‍ കൊടുക്കുന്ന അമ്മമാര്‍ ഉലുവ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
ജീരകം

ജീരകം കഴിക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ്. കറിയില്‍ അല്ലാതെ തന്നെ ജീരക വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 15 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുലപ്പാല്‍ വര്‍ദ്ദിപ്പിക്കുന്നതിന് സഹായിക്കുന്നു.
തുളസി
തുളസിയില വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. തുളസി പാലുണ്ടാക്കാന്‍ സഹായിക്കുന്നു രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തുളസിയിലയിട്ട വെള്ളം ദിവസവും വെറും വയറ്റില്‍ കുടിക്കുന്നത് തന്നെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി കൊണ്ടും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാവുന്നതാണ്. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത് കൃത്യമായി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പാലില്‍ വെളുത്തുള്ളിയിട്ട് കുടിക്കുന്നത് ശീലമാക്കുക. ഏത് വിധത്തിലും ആരോഗ്യത്തിനും നല്ലതാണ് വെളുത്തുള്ളിയിട്ട പാല്‍.
ബദാം
ബദാം കഴിക്കുന്നതും എന്തുകൊണ്ടും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇവയിലെ പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അമ്മമാരുടെ ക്ഷീണം മാറ്റുന്നതിന് സഹായിക്കുന്നു ഇത്. മാത്രമല്ല ബദാം മില്‍ക്ക് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
കശുവണ്ടി
കശുവണ്ടി കഴിക്കുന്നതും ശീലമാക്കുക. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. ഇത് എല്ലാ വിധത്തിലും സഹായിക്കുന്നു അമ്മയേയും കുഞ്ഞിനേയും. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കശുവണ്ടി മുന്നിലാണ്.
എള്ള്

കാല്‍സ്യം, കോപ്പര്‍ എന്നിവ ധാരാളം എള്ളില്‍ അടങ്ങിയിട്ടുണ്ട്. അമ്മക്കും കുഞ്ഞിനും ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ് എള്ള്. ഇത് കറികളിലും പലഹാരങ്ങളിലും എല്ലാം ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.
അയമോദകം

പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് അയമോദകം. ഇത് മലബന്ധം അകറ്റുന്നു. ഇത് വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് വെള്ളം കുടിക്കുക. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതോടൊപ്പം ഇത് പാല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുരിങ്ങ
മുരിങ്ങയില്‍ കാല്‍സ്യം, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.