- Advertisement -Newspaper WordPress Theme
HEALTHശരീരത്തിൽ പ്രോട്ടീനിൻ്റെ അളവ് കുറവാണെങ്കിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകും

ശരീരത്തിൽ പ്രോട്ടീനിൻ്റെ അളവ് കുറവാണെങ്കിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകും

ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പ്രോട്ടീൻ്റെ കുറവ് പലപ്പോഴും വലിയ രീതിയിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രോട്ടീൻ കുറവുള്ള ആളുകൾക്ക് പെട്ടെന്ന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കാരണം ഈ പ്രോട്ടീൻ പേശികൾ, ചർമ്മം, ഹോർമോണുകൾ മുതലായവയ്ക്ക് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. എന്നാൽ പ്രോട്ടീൻ കുറയുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അത് കൃത്യമായി മനസിലാക്കി വേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഫാറ്റി ലിവർ

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗം പ്രോട്ടീനിൻ്റെ കുറവ് മൂലം ഉണ്ടാകാറുണ്ട്. ഗട്ട് മൈക്രോബയോം, മൈറ്റോകോൺഡ്രിയ, പെറോക്സിസോമൽ സെല്ലുകൾ എന്നിവയിലെ മാറ്റങ്ങളായിരിക്കാം ഇതിന് കാരണമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പക്ഷെ ഇതിൽ കൃത്യമായ തെളിവുകളോ വാദങ്ങളെ ഇതുവരെ ഉണ്ടായിട്ടില്ല. കാരണം, ലിപ്പോപ്രോട്ടീനുകൾ എന്നറിയപ്പെടുന്ന കൊഴുപ്പ് വഹിക്കുന്ന പ്രോട്ടീനുകളുടെ ദുർബലമായ സെറ്റ് ഉത്പാദിപ്പിക്കാൻ അവയ്ക്ക് കഴിയും. വിട്ടുമാറാത്ത ക്ഷീണം, വിശപ്പില്ലായ്മ, കാലുകളിലും കണങ്കാലുകളിലും നീർവീക്കം, ഇടയ്ക്കിടെയുള്ള ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, വയറുവേദന എന്നിവ ഈ ഫാറ്റി ലിവർ രോഗത്തിൻ്റെ ചില ലക്ഷണങ്ങളാണ്.

എഡിമ അല്ലെങ്കിൽ വീക്കം

എഡിമ അല്ലെങ്കിൽ വീക്കം

എഡെമ എന്നത് പ്രത്യേകമായി വീക്കത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്. ശരീരഭാഗങ്ങളിലെ വീക്കം രക്തക്കുഴലുകളിൽ നിന്ന് അടുത്തുള്ള ടിഷ്യൂകളിലേക്ക് ദ്രാവകം ഒഴുകുന്നതിന് കാരണമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഇത് ബാധിക്കാം. പ്രോട്ടീൻ്റെ കുറവ് മൂലമാണ് ഈ പ്രശ്നമുണ്ടാകുന്നത്. ശ്വാസതടസ്സം, നടക്കാൻ ബുദ്ധിമുട്ട്, വീക്കമുള്ള ഭാഗങ്ങളിൽ വേദന എന്നിവയെല്ലാം ഇത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളാണ്

പേശികളുടെ ബലഹീനത

ശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീൻ സംരക്ഷണം കേന്ദ്രം പേശികളിലാണ്. പ്രോട്ടീൻ്റെ കുറവ് ഉണ്ടാകുമ്പോൾ, ശരീരം ടിഷ്യൂകൾക്കും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്രോട്ടീൻ എല്ലിൻ്റെ പേശികളിൽ നിന്ന് എടുക്കുന്നു. ഇത് പ്രോട്ടീൻ്റെ കുറവിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കാണ് കൂടുതലായി ഈ പ്രശ്നം കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ പ്രോട്ടീൻ്റെ ദൈനംദിന ഉപഭോഗം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

അണുബാധ ഉണ്ടാകാം

അണുബാധ ഉണ്ടാകാം

പ്രോട്ടീൻ കുറവുള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി കുറവാണ്. ദിവസവും പ്രോട്ടീൻ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് പല തരത്തിലുള്ള അണുബാധകൾ തടയാൻ സഹായിക്കുന്നു. അത്ലറ്റുകളിൽ നടത്തിയ പഠനത്തിൽ, പ്രോട്ടീൻ കഴിക്കുന്നവരെ അപേക്ഷിച്ച്, പ്രോട്ടീൻ കഴിക്കാത്തവർക്ക് അണുബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. അതുകൊണ്ട്, ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

ശരീരത്തിൽ ഒടിവുകൾ ഉണ്ടാകാം

ശരീരത്തിൽ ഒടിവുകൾ ഉണ്ടാകാം

പ്രോട്ടീനിൻ്റെ അപര്യാപ്തത ഉള്ളവർക്ക് പെട്ടെന്ന് ഒടിവുകൾ സംഭവിക്കാം. പ്രോട്ടീൻ്റെ കുറവ് എല്ലുകളെ ദുർബലമാക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം ഒടിവിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 2021ൽ നടത്തിയ ഒരു പഠനത്തിൽ പ്രോട്ടീൻ കുറവുള്ളവരേക്കാൾ പ്രോട്ടീൻ കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ഒടിവുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇതിൽ കൂടുതൽ ​ഗവേഷണങ്ങൾ ആവശ്യമായിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme