- Advertisement -Newspaper WordPress Theme
FITNESSചിക്കന്‍ ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കാന്‍ ഈ എണ്ണകള്‍ ഉപയോഗിക്കാം

ചിക്കന്‍ ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കാന്‍ ഈ എണ്ണകള്‍ ഉപയോഗിക്കാം

എണ്ണയില്‍ വറുത്തു കോരിയ ചിക്കന്‍ ഫ്രൈയും ഫ്രഞ്ച് ഫ്രൈസുമൊക്കെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കുറ്റബോധം കാരണം ഇഷ്ടമാണെങ്കില്‍ പോലും പലരും ഇവയെ മാറ്റിവെയ്ക്കും. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ രുചിയില്‍ കേമനാണെങ്കിലും ആരോഗ്യത്തിന് ഒട്ടു യോജിക്കില്ല. കൊളസ്ട്രോള്‍ മുതല്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ വരെ ഇതു കാരണമാകും.

സ്‌മോക്കിങ് പോയിന്റെ കൂടിയ എണ്ണകള്‍ പാചകത്തിന് തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തിന് ഒരു പരിധിവരെ കോട്ടംതട്ടാതെ സഹായിക്കും. ചൂടാക്കുമ്പോള്‍ എത്രസമയത്തിനുള്ളലാണ് എണ്ണയില്‍ നിന്ന് പുക ഉയരുന്നത് അതാണ് അവയുടെ സ്‌മോക്കിങ് പോയിന്റ്. ഇത് ഓരോ എണ്ണയ്ക്കും വ്യത്യസ്തമായിരിക്കും.

ഉയര്‍ന്ന സ്‌മോക്കിങ് പോയിന്റെ ഉള്ള എണ്ണ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണം

എണ്ണ അമിതമായി ചൂടാകുന്നതിന്റെ ലക്ഷണമാണ് പുക ഉയരുന്നത്. ഇത് എണ്ണയുടെ തന്മാത്രകള്‍ വിഘടിക്കാനും ദോഷകരമായ സംയുക്തങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ ?ഗുണനിലവാരം മോശമാക്കും. മാത്രമല്ല കുടലിന്റെ ആരോ?ഗ്യത്തിനും ഇത് പ്രശ്‌നമാകും.

ഉയര്‍ന്ന സ്‌മോക്കിങ് പോയിന്റെ ഉള്ള നാല് എണ്ണകള്‍

ശുദ്ധീകരിച്ച വെളിച്ചെണ്ണ

ശുദ്ധീകരിച്ച വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഏകദേശം 400 ഡിഗ്രി വരെയാണ് ഇതിന്റെ സ്‌മോക്കിങ് പോയിന്റ്.

ശുദ്ധീകരിച്ച ഒലിവ് ഓയില്‍

പാചകത്തിന് ഒലിവ് ഓയില്‍ ആണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഇത് ഉപയോഗിക്കരുത്. ഉയര്‍ന്ന സ്‌മോക്കിങ് പോയിന്റെ ഉണ്ടെങ്കിലും ഇതില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

നെയ്യ് അല്ലെങ്കില്‍ ക്ലാരിഫൈഡ് ബട്ടര്‍

നെയ്യ് അല്ലെങ്കില്‍ ക്ലാരിഫൈഡ് ബട്ടറിന് ഏകദേശം 450 ഡിഗ്രി വരെ ഉയര്‍ന്ന സ്‌മോക്കിങ് പോയിന്റ് ഉണ്ട്.

അവോക്കാഡോ ഓയില്‍

അവോക്കാഡോ ഓയിവിനാണ് ഏറ്റവും ഉയര്‍ന്ന സ്‌മോക്കിങ് പോയിന്റ് ഉള്ളത്. ഏകദേശം 520 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ് അവോക്കാഡോ ഓയിലിന്റെ സ്‌മോക്കിങ് പോയിന്റ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme