- Advertisement -Newspaper WordPress Theme
HAIR & STYLEതണുപ്പ് കാലത്ത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

തണുപ്പ് കാലത്ത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വ്യക്തികളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണിത്. ഹൃദ്രോഗങ്ങൾ, വൃക്കസംബന്ധമായ രോഗങ്ങൾ, ന്യൂറോപ്പതി, നേത്രരോഗങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് പ്രമേഹം പ്രധാന കാരണമാണ്.

വേനൽക്കാലത്തും ശൈത്യകാലത്തും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഉയരുന്നത് കാണാം. തണുത്ത കാലാവസ്ഥ ശരീരത്തിൻ്റെ ഇൻസുലിൻ പ്രതികരണത്തെ ബാധിക്കും. താപനില കുറയുന്നതിനനുസരിച്ച് പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നു. പ്രമേഹമുള്ളവർക്ക് തുടർച്ചയായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ശൈത്യകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇതാ ചില മാർ​ഗങ്ങൾ…

തണുപ്പ് കാലത്ത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ.

ഒന്ന്

പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചോക്ലേറ്റ്, കുക്കീസ്, ചായ, കാപ്പി, ഷേക്ക്, കേക്ക് തുടങ്ങിയ അമിതമായ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

രണ്ട്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മൂന്ന്

തണുത്ത കാലാവസ്ഥയിൽ കമ്പിളി പോലുള്ള ചൂടുള്ളതും സുഖപ്രദവുമായ തുണികൾ ധരിക്കുക. കാരണം, അവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന ശരീരത്തിലെ പെട്ടെന്നുള്ള താപനില കുറയുന്നത് തടയാൻ സഹായിക്കും.

നാല്

പരമ്പരാഗത മരുന്നുകളോ വീട്ടിലുള്ള പൊടികെെകൾ ഉപയോഗിച്ച് ചികിത്സിക്കാൻ ശ്രമിക്കരുത്. കാരണം ഇത് രോ​ഗത്തെ കൂടുതൽ ​ഗുരുതരമാക്കും. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme