- Advertisement -Newspaper WordPress Theme
HEALTHകുട്ടികളുടെ പല്ലുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ പല്ലുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഇന്‍ഫന്റ് ടൂത് ബ്രഷുകള്‍ ഉപയോഗിക്കുക

കുഞ്ഞിന് പല്ലുകള്‍ വന്നുകഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ഇന്‍ഫന്റ് ടൂത് ബ്രഷുകള്‍ ഉപയോഗിച്ച് പല്ല് തേപ്പിച്ചു തുടങ്ങുക.

2. രണ്ട് നേരം പല്ലു തേയ്ക്കുക

ദിവസവും രണ്ട് നേരം പല്ലു തേയ്ക്കുന്ന ശീലം കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുക. രാവിലെയും രാത്രിയും പല്ലുകള്‍ തേക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.

3. വായ വ്യത്തിയാക്കുക

ഭക്ഷണം കഴിച്ചതിന് ശേഷം വായ വ്യത്തിയാക്കേണ്ടതിന്‍റെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുക. ഒരു മിഠായി കഴിച്ചാല്‍ പോലും പല്ലുകള്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. 

4. പഞ്ചസാര അധികം വേണ്ട

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, മിഠായികള്‍ എന്നിവ അധികം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കുക.  വലപ്പോഴും ഇവ കഴിച്ചാലും അതിന് ശേഷം വായ വൃത്തിയായി കഴുകണം എന്ന് കുട്ടികളെ പഠിപ്പിച്ചുകൊടുക്കുക.

5. പഴങ്ങളും പച്ചക്കറികളും

രോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

6. കാത്സ്യം 

കാത്സ്യം  ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുകളുടെ ദൃഢതയ്ക്കും ആരോഗ്യത്തിനും ആവശ്യമാണ്. അതിനാല്‍ കുട്ടികളുടെ ഡയറ്റില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.  

7. ഡെന്റിസ്റ്റിനെ കാണുന്ന ശീലം

വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡെന്റിസ്റ്റിനെ കാണുന്ന ശീലവും വളര്‍ത്തിയെടുക്കുക.

പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍:  

ചീസ്, പാല്‍, തൈര്, ആപ്പിള്‍, സ്‌ട്രോബെറി, ഓറഞ്ച്, ഇലക്കറികള്‍ , ക്യാരറ്റ്, നട്സ്  തുടങ്ങിയവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme