- Advertisement -Newspaper WordPress Theme
FITNESSആരോഗ്യ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്.

ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും.

അമിതവണ്ണം പലരുടെയും പ്രശ്‌നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.

പുകവലി ആരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാസകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാക്കുന്നു.

പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് ശീലമാക്കുക. ചില തൊഴിലുകള്‍ ചെയ്യുമ്പോള്‍, ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതായി വരും.

മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും ഗൃഹത്തിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

രോഗത്തിന്റെ അഭാവമല്ല ആരോഗ്യം എന്നറിയുക. ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme