in , , , , , , , ,

വെയിലേല്‍ക്കൂ… വിറ്റാമിന്‍ ഡി നേടു

Share this story

നാം കഴിക്കുന്ന പലതരം ആഹാരങ്ങളില്‍ നിന്നും ലഭിക്കുന്ന വിറ്റാമിനുകളില്‍ തുടങ്ങി ചെറു ന്യൂട്രിയന്റുകള്‍ പോലും ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡി. ഇതിന്റെ കുറവ് ശരീരത്തില്‍ പലതരത്തിലുളള അസ്വസ്ഥതകള്‍ക്കും കാരണമായേക്കും.

ഭക്ഷണത്തില്‍ നിന്നും മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്നും നമ്മുടെ ശരീരത്തിന് നേരിട്ട് ലഭിക്കുന്ന ഒരു പോഷണം കൂടിയാണ് വിറ്റാമിന്‍ ഡി. ഈ കോവിഡ് കാലത്ത് പുറത്തിറങ്ങാനാവാതെ വീടിനുളളില്‍ കഴിഞ്ഞപ്പോളും ധാരാളം ആളുകളിലും പോഷകാഹാരക്കുറവ് എന്ന പ്രശ്‌നം ഉടലെടുത്തിരുന്നു. സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കാത്തതു കാരണം വൈറ്റമിന്‍ ഡി യുടെ കുറവുണ്ടായതാണ് കാരണം.

അസ്ഥികളുടെ നിര്‍മ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാല്‍സ്യത്തെ ശരീരത്തില്‍ ആഗീരണം ചെയ്‌തെടുക്കുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ഡി യുടെ അസ്ഥികളേയും സന്ധികളേയും അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയും ഈ ഭാഗങ്ങളില്‍ വേദനയുണ്ടാക്കുകയും അങ്ങനെ ചലനാത്മകത ശേഷി കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ എല്ലുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് കഴിക്കുന്ന കാല്‍സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടേയും അളവിലും വേണ്ടത്ര ശ്രദ്ധ നല്‍കേണ്ടതുണ്ട്.

വിറ്റാമിന്‍ ഡിയ്ക്ക് നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാനുളള കഴിവുണ്ട്. വിറ്റാമിന്‍ ഡി യുടെ കുറവ് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമേറിയവരിലാണ് ഇതിന്റെ സാധ്യത കൂടുതലുളളത്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുകയും അണുബാധയ്ക്കും മറ്റു രോഗങ്ങള്‍ക്കും എതിരെ പോരാടാനുളള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു.

നന്നായി ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തിട്ടും ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ശരീരത്തില്‍ വിറ്റമിന്‍ ഡി കുറവാണെന്ന് തന്നെ കരുതാം. ശരീരത്തിലെ മുഴുവന്‍ ആരോഗ്യസ്ഥിതിയേയും ഇത് ബാധിച്ചേക്കും. ഇത് ദൈനംദിന ജീവിതത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

മുടി കൊഴിച്ചിലും വിറ്റാമിന്‍ ഡിയുടെ കുറവുമൂലം ഉണ്ടാകാറുണ്ട്. വിറ്റാമിന്‍ ഡി അടങ്ങിയ ആഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ തടയാവുന്നതാണ്.

ആരോഗ്യ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങള്‍