in , , , ,

ഫണ്ട് വകമാറ്റി, ഹൃദയരോഗികളെ പ്രതിസന്ധിയിലാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി

Share this story

തിരുവനന്തപുരം: വിതരണക്കാര്‍ സ്റ്റെന്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നിര്‍ത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങാനുള്ള സാധ്യത കൂടുതലായി. കുടിശിക പെരുകിയതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹൃദയ ശസ്ത്രക്രിയക്ക് അനിവാര്യമായ സ്‌റ്റെന്റ്,ബലൂണ്‍, ഗൈഡ് വയര്‍ എന്നിവയടക്കം എല്ലാ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 15 കോടിയോളമാണ് കുടിശിക എന്നാണ് അറിയുന്നത്.
രക്ത കുഴലിലൂടെ കടത്തിവിടുന്ന ഗൈഡ് വയര്‍ നിലവില്‍ 40 എണ്ണം മാത്രമാണ് സ്‌റ്റോക്കുള്ളത്. ഒരു ശസ്ത്രക്രിയക്ക് ചിലപ്പോള്‍ രണ്ടെണ്ണം വീതം വേണ്ടി വരും. ശരാശരി 15 ശസ്ത്രക്രിയകള്‍ നടക്കുന്ന കാത്ത് ലാബില്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
ആന്റിയോപ്ലാസ്റ്റിക്കായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയക്ക് തിയതി നീട്ടി നല്‍കേണ്ട സാഹചര്യമാണ് നിലവില്‍. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ കാത്ത് ലാബ് അടച്ചിടേണ്ട സ്ഥിതയുണ്ടാകും.
2020 ജൂലൈ മുതലുള്ള കുടിശികയാണ് നല്‍കാനുള്ളത്. 2021 ജനുവരി വരെയുള്ള തുക സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്ന് ലഭിച്ചെങ്കിലും ഇതുവരെ വിതരണക്കാര്‍ക്ക് കൈമാറാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ 2021 വരെയുള്ള തുകകള്‍ തീര്‍ത്ത് നല്‍കിയപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാത്രമാണ് കുടിശികയാക്കിയത്.

ഇതുമൂലം ഏറെ പ്രയാസമനുഭവിക്കുന്നത് സാമ്പത്തിക ശേഷിയില്ലാത്ത രോഗികളാണ്. പ്രതിസന്ധി രൂക്ഷമായാല്‍ ആന്റിയോപ്ലാസ്റ്റിക്കുള്ള കാത്തിരിപ്പ് മൂന്ന് മുതല്‍ ആറ് മാസവരെയാകും. ആന്റിയോ പ്ലാസ്റ്റി സാമഗ്രിഹികളായ കത്തീറ്റര്‍, ബലൂണ്‍, വയര്‍ തുടങ്ങിയവ ശുചീകരിച്ച് പുനരുപയോഗിക്കാനായി സജ്ജീകരിച്ച മെഷീന്‍ നേരത്തെ തകരാറിലായതിനെ തുടര്‍ന്ന് വിലകൂടിയ സാമഗ്രികളുടെ പുനരുപയോഗം നിലച്ച് ഇരട്ടിയിലധികം വാങ്ങി കൂട്ടേണ്ടി വന്നു.

സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ സംരംഭം :എസ് എ ടി യിലെ പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്

കോവിഡാനന്തര ചികിത്സയ്ക്ക് പണം: കോടതിയില്‍ സര്‍ക്കാരിന്റെ ഉരുണ്ടുകളി