in , , , ,

സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ സംരംഭം :എസ് എ ടി യിലെ പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്

Share this story

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍
പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി സ്ഥാപിച്ച ഹൃദയ ശസ്ത്രക്രിയാ യൂണിറ്റ് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയേറ്റര്‍ സ്ഥാപിതമായിരിക്കുന്നത്. 65 ലക്ഷം രൂപയുടെ മോഡുലാര്‍ തീയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ണമായും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പുതിയ സംരംഭം പൂര്‍ത്തീകരിച്ചത്.

എസ്.എ.റ്റിയില്‍ കുട്ടികളുടെഹൃദയശസത്രക്രിയാ വിഭാഗത്തിലെ പുതിയ വാര്‍ഡ്

ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത മദ്യപിക്കുന്നവര്‍ക് മാത്രമല്ല, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ഫണ്ട് വകമാറ്റി, ഹൃദയരോഗികളെ പ്രതിസന്ധിയിലാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി