in ,

കുഞ്ഞിന്റെ തൂക്കം കൂട്ടാന്‍ അവസാന മൂന്ന് മാസങ്ങളില്‍ ഈ ഭക്ഷണം

Share this story

ഗര്‍ഭകാലം എന്നത് പല അസ്വസ്ഥതകളുടേയും കൂടി കാലമാണ്. ഓരോ ആഴ്ചയും മാസങ്ങളും കഴിയുമ്പോള്‍ കുഞ്ഞിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ആരോഗ്യമുള്ള അമ്മയും ഉണ്ടായിരിക്കണം എന്നതാണ് സത്യം. അമ്മയുടെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടത് ആയതിനാല്‍ അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനേയും നിലനിര്‍ത്തുന്നത്. പ്രസവത്തിന് മുന്‍പുള്ള സ്‌കാനിംഗ് സമയത്ത് തന്നെ കുഞ്ഞിന്റെ ആരോഗ്യം മുന്നേ അറിയുന്നതിന് സഹായിക്കുന്നു

അമ്മയുടെ ഭക്ഷണക്രമം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ഓരോ സമയത്തും അമ്മ ആരോഗ്യകരമായ ഭക്ഷണം തന്നെ കഴിക്കേണ്ടതാണ്. എന്നാല്‍ അവസാന മൂന്ന് മാസങ്ങളില്‍ കുഞ്ഞിന് ഭാരക്കുറവുണ്ടെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കഴിക്കേണ്ട ഭക്ഷണം തന്നെയാണ് അതില്‍ പ്രധാനപ്പെട്ടത്. ഗര്‍ഭസ്ഥശിശുവിന്റെ ശരീരഭാരം വര്‍ദ്ധിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

മുട്ട

ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന്റെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ എ, ഡി എന്നിവയുടെ കലവറയാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളിക് ആസിഡ് കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുട്ടയിലെ പ്രോട്ടീനുകള്‍ വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ളതാണ്. പ്രോട്ടീന്‍ ഘടകമായത് കൊണ്ട് തന്നെ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പാല്‍

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അമ്മ ദിനവും പാല്‍ കുടിച്ചാല്‍ അതില്‍ അടങ്ങിയിട്ടഉള്ള കാല്‍സ്യവും പ്രോട്ടീനും എല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍ , വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

പാല്‍ ഉല്‍പന്നങ്ങള്‍

പാലിനെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാല്‍ ഉല്‍പ്പന്നങ്ങളും. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ദൈനംദിന മെനുവില്‍ ഒരു ബൗള്‍ തൈരോ മോരോ ഉള്‍പ്പെടുത്താവുന്നതാണ്. മാത്രമല്ല ഇതില്‍ പ്രോബയോട്ടിക്സ് ഉള്ളതിനാല്‍ കുടലിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഗര്‍ഭകാലത്ത് മോര്, റൈത, പ്ലെയിന്‍ തൈര്, അല്ലെങ്കില്‍ തൈര് എന്നിവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

ബീന്‍സ്

ആരോഗ്യ സംരക്ഷണത്തിന് ബീന്‍സ് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭകാലത്ത് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. ഇവ സസ്യാഹാരികള്‍ക്ക് വളരെ പ്രയോജനകരമാണ് എന്ന കാര്യത്തിലും സംശയം വേണ്ട. മാംസത്തിലൂടെയും മത്സ്യത്തിലൂടെയും ഒരാള്‍ക്ക് ലഭിക്കുന്ന മിക്കവാറും എല്ലാ പോഷകങ്ങളും ബീന്‍സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

സോയാബീന്‍

ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഭക്ഷണമാണ് സോയാബീന്‍. ഇതിലുള്ള പ്രോട്ടീന്‍ നിങ്ങളുടെ ഗര്‍ഭകാല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പ്രോട്ടീന്‍ ഉറവിടം കൂടാതെ, സോയാബീനില്‍ ഗണ്യമായ അളവില്‍ നാരുകള്‍, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്തെ ഭക്ഷണക്രമത്തില്‍ ഇത് വിവിധ രൂപങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സ്ഥിരമായി സോാബീന്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

പയര്‍ വര്‍ഗ്ഗങ്ങള്‍

ഗര്‍ഭകാലത്തെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് പയര്‍ വര്‍ഗ്ഗങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. പ്രോട്ടീന്‍ ഉറവിടമാണ് എന്നത് കൂടാതെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു പയര്‍ വര്‍ഗ്ഗങ്ങള്‍. പ്രോട്ടീന്റെ സമ്പന്നമായ ഉറവിടം കൂടാതെ, അവശ്യ പോഷകങ്ങളായ ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍ എന്നിവയും പയര്‍ വര്‍ഗ്ഗങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

മധുരക്കിഴങ്ങ്

ഗര്‍ഭകാല ഭക്ഷണങ്ങളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ മധുരക്കിഴങ്ങ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ഗര്‍ഭകാലം ആരോഗ്യമുള്ളതാവുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിക്കുന്നതിനും സാധിക്കുന്നു. കൂടാതെ മധുരക്കിഴങ്ങ് ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ്. ഒരിക്കല്‍ കഴിച്ചാല്‍, ഈ ആന്റിഓക്സിഡന്റ് വിറ്റാമിന്‍ എ ആയി മാറും. ഗര്‍ഭസ്ഥശിശുവിന്റെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ എ വളരെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ മധുരക്കിഴങ്ങ് ശീലമാക്കണം.

എന്താണ് ഡയാലിസിസ്?

ഡെങ്കി, എലിപ്പനി വ്യാപകം; പത്ത് ദിവസത്തിനിടെ 650 കേസുകള്‍; എട്ട് മരണവും; പകര്‍ച്ച പനിയും പടരുന്നു;