- Advertisement -Newspaper WordPress Theme
Blogകണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍

നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാം. മൊബൈൽ ഫോണിന്‍റെ നീല വെളിച്ചം, അയേണിന്‍റെ കുറവ്, കംമ്പ്യൂട്ടർ, ടിവി എന്നിവയുടെ അമിത  ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ മൂലം കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.  കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ പത്ത് മിനിറ്റ്  വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്‍റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും പാടുകളെ അകറ്റാന്‍ സഹായിക്കും. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ പത്ത് മിനിറ്റ്  വയ്ക്കുന്നതും പാടുകള്‍ മാറ്റാന്‍ സഹായിക്കും. കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കണ്ണിന് ചുറ്റും കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്. 

 ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. കോഫിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായിരണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടുന്നതും ഫലം നല്‍കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme