in ,

ആറുരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍

Share this story

ഇന്നുമുതല്‍ 6 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യും. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. ആഭ്യന്തര ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഘട്ടം ഘട്ടമായി സൗഹൃദരാജ്യങ്ങള്‍ക്ക് കോവിഡ് -19 വാക്‌സിനുകള്‍ വിതരണം ചെയ്യും. ഇന്നുമുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഇതു തുടരും.

കോവിഡ് 19 മഹാമാരിയെ നേരിടാന്‍ മനുഷ്യരുടെയെല്ലാം സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും ഡെലിവറി ശേഷിയും ഉപയോഗിക്കുമെന്നും ആദ്യഘട്ടമായി അയല്‍രാജ്യങ്ങള്‍ക്കുള്ള വിതരണം തുടരുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു

കൊളസ്ട്രോള്‍ കൂടുതലാകുബോള്‍ ശരീരം തരുന്ന ഈ ലക്ഷണങ്ങള്‍ കാണാതെ പോകരുത്

തടി കുറച്ചാല്‍ ബി.പി. കുറയുമോ?