പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്നും മോദി അറിയിച്ചു.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനില്‍ 75 ശതമാനം വാക്സിന് കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് 25 % വാക്സിന് വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് വേഗത്തില്‍ നല്കി തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വാക്സിനുകള്‍ കൂടി രാജ്യത്ത് ഉടര്‍ തയാറാകുമെന്ന് കരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും ചെറിയ സമയത്തിനുള്ളില്‍ വാക്സിന് വികസിപ്പിയ്ക്കാനായത് വലിയ നേട്ടമാണെന്നും മുന്നണി പേരാളികളുടെ വാക്സിനേഷന് പൂര്‍ത്തിയാക്കാനുള്ള ശ്രമം വേഗത്തില്‍ പുരോഗമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് സഹായം നല്കാന് കേന്ദ്രം മുന്നില്‍ ഉണ്ടെന്നും പ്രധാനമന്ത്രി ഗരീബ് അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ തുടരുമെന്നും മേദി അറിയിച്ചു. ദീപാവലി വരെയാണ് ഇത് തുടരുക. രാജ്യത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ലെന്നും, അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി.