ബോളിവുഡിലെ താര സുന്ദരിയാണ് വിദ്യ ബാലന്‍. ശരീരഭാരത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിദ്യ പലപ്പോഴും ഇരയായിട്ടുണ്ട്. ശരീരപ്രകൃതിയുടെ പേരില്‍ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങളും താരം നേരിട്ടിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കിരയായി തന്റെ ശരീരത്തെപ്പോലും താന്‍ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ വിദ്യ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ ഭാരം ദേശീയ പ്രശ്നമായി മാറി. ഞാനെന്നും തടിച്ച പെണ്‍കുട്ടിയായിരുന്നു. മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
ജീവിതത്തിലുടനീളം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഏറെ നാള്‍ എന്റെ ശരീരത്തെ ഞാന്‍ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാന്‍ കരുതി. എന്റെ ഏറ്റവും മികച്ച രൂപത്തെ കാണാനുള്ള അമിതമായ സമ്മര്‍ദ്ദത്തിലാവും പല ദിവസങ്ങളിലും അന്നേരമെല്ലാം ഞാന്‍ വല്ലാതെ തടിക്കുകയും ദേഷ്യവും നിരാശയും എന്നെ കീഴടക്കുകയും ചെയ്തിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് വച്ചാല്‍ ഓരോ ദിവസവും ഞാന്‍ എന്നെ കുറച്ചുകൂടി സ്നേഹിക്കാനും സ്വീകരിക്കാനും തുടങ്ങി. അങ്ങനെ ആളുകള്‍ക്ക് ഞാന്‍ കുറച്ചുകൂടി സ്വീകാര്യയായി. അവര്‍ എന്നെ സ്നേഹവും അംഗീകാരങ്ങളും അഭിനന്ദനങ്ങളും കൊണ്ട് മൂടാന്‍ തുടങ്ങി