വിഷുക്കട്ട
തൃശ്ശൂര്‍ക്കാരുടെ പ്രധാന വിഭവമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്ക് ശര്‍ക്കര പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും മാങ്ങാക്കറിയുമാണ് കോമ്പിനേഷനായി വരുന്നത്.
പച്ചരി- അര കിലോ
തേങ്ങ ചിരകിയത്- രണ്ട്
ജീരകം- ഒരു ചെറിയ സ്പൂണ്‍
ഉപ്പ്- പാകത്തിന്
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി- പാകത്തിന്
നെയ്യ്- രണ്ട് ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയത് പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാം പാലും വേര്‍തിരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്തിളക്കി അതിലേക്ക് പച്ചരി ചേര്‍ക്കുക. വെന്തു കഴിയുമ്പോള്‍ ജീരകവും ഒന്നാംപാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ശേഷം ഒരു പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക. നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.