in

തടി കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂ

Share this story

ഭാരം കൂടുന്നത് സൗന്ദര്യ പ്രശ്‌നം മാത്രമല്ല ആരോഗ്യ പ്രശ്‌നം കൂടിയാണെന്ന് നമ്മളില്‍ പലര്‍ക്കും അറിയാവുന്നതാണ്. ശരീയായ ഭക്ഷണ ക്രമം ചിട്ടയായ വ്യായാമം ജിവിതരീതി എന്നിവയെല്ലാം ശരീര ഭാരം നിയന്ത്രിയ്ക്കുന്നതിന് സഹായിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം പാലിയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയാറില്ല. അത്തരക്കാര്‍ക്ക് വേണ്ടി ചില ടിപ്‌സ് ഇതാ. നിങ്ങളുടെ ശരീര ഭാരത്തെക്കുറയ്ക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

പെരുംജീരകം ചേര്‍ത്ത വെള്ളം

പെരുംജീരകം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഉപാപചയ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ദഹനത്തിനും വയറുവേദന ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ പെരുംജീരകം വെള്ളത്തില്‍ കുതിര്‍ത്ത് രാത്രിയില്‍ വയ്ക്കുക.ശേഷം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക.

ഗ്രീന്‍ ടീ

ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീന്‍ ടീ. ഇത് കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായകമാണ്. ഗ്രീന്‍ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ചൂടുള്ള നാരങ്ങ വെള്ളം

ശരീരഭാരം കുറയ്ക്കാന്‍, നാരങ്ങ സഹായിക്കുന്നു. നാരങ്ങയ്ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക.

വിരലുകളില്‍ മുറിവുണ്ടാക്കാതെ ഇനി ഷുഗര്‍ പരിശോധിക്കാം

കൊവിഡ് നാലാം തരംഗം ജൂണില്‍, ഇനിയും കൊവിഡിനെ പേടിയ്ക്കണോ?