in , , , , , ,

ഇതുവരെയുള്ള ജീവിതം പരാജയമാണോ?…വിജയിക്കാന്‍ എന്താ വഴി

Share this story

ഇതുവരെയുള്ള ജീവിതം പരാജയമാണോ… എന്താ പരാജയമാണോ..എന്നാല്‍ എന്താ വഴി…ജീവിതത്തില്‍ വിജയിക്കണം എന്നുള്ള മനസാണ് നമ്മുക്ക് ആദ്യം വേണ്ടത്.

എ.പി.ജെ. അബ്ദുല്‍ കലാമിന് ഉറങ്ങാ ന്‍ കഴിയാത്ത രാത്രിയായിരുന്നു 1979 ഓഗസ്റ്റ് പത്താം തീയതി. ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം കൂടിയായിരുന്നു അത്. അന്നാണു നമ്മുടെ ആകാശസ്വപ്നങ്ങളുടെ ചിറകുകള്‍ കരിഞ്ഞുവീണത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സാറ്റ്ലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍ (എസ്.എല്‍.വി.) ശ്രീഹരിക്കോട്ടയുടെ ആകാശത്തുതന്നെ യാത്ര അവസാനിപ്പിച്ചു. ആ വിക്ഷേപണത്തിന്റെ അമരക്കാരനായിരുന്നു ഡോ. അബ്ദുള്‍ കലാം. ആ പരാജയത്തിന്റെ പേരില്‍ രാജ്യം ഒന്നടങ്കം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ക്കും നേരേ തിരിഞ്ഞു. കുറ്റപ്പെടുത്തല്‍, അപമാനിക്കല്‍, പരിഹസിക്കല്‍.
എന്നിട്ടും ഡോ. കലാം അക്ഷോഭ്യനായിരുന്നു.

ഒരു അപശബ്ദത്തിനും ശ്രദ്ധ കൊടുക്കാതെ അടുത്ത നടപടിയിലേക്ക് അദ്ദേഹം കടന്നു. എവിടെയായിരുന്നു വീഴ്ചയുണ്ടായത് എന്നു കണ്ടുപിടിക്കാനായിരുന്നു ആദ്യ ശ്രമം. അതിനുവേണ്ടി അദ്ദേഹം ആ പ്രോജക്ട് ആദ്യം മുതല്‍ വിശകലനം ചെയ്തു. വിക്ഷേപണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി. വിക്ഷേപണത്തിന് ഏതാനും സെക്കന്‍ഡുകള്‍ക്കു മുമ്പ് ലോഞ്ചിങ് ഫ്‌ലോറില്‍ പുക കണ്ടത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ അന്വേഷണമാണ് പിന്നീട് ഇന്ത്യയുടെ ആകാശഗവേഷണങ്ങളുടെ അടിത്തറയായത്.
എസ്.എല്‍.വി.യുടെ ആദ്യപരാജയത്തിനുശേഷം അടുത്ത പരീക്ഷണത്തിനു മൂന്നു വര്‍ഷത്തെ സമയമാണ് സര്‍ക്കാ ര്‍ അനുവദിച്ചത്. എന്നാല്‍ പരാജയങ്ങള്‍ക്കുള്ള മറുപടിയുമായി ഡോ. കലാമും സംഘവും കൃത്യം പതിനൊന്നാം മാസം 1980 ജൂൈല 18ാം തീയതി എസ്.എല്‍.വി.യെ ബഹിരാകാശത്ത് എത്തിച്ചു.

പ്രചോദനാത്മകമായ ഈ സംഭവത്തില്‍ നിന്നു നമുക്കു തുടങ്ങാം. ഇവിടെ നിങ്ങള്‍ വിജയിച്ചു വന്ന ഒരാളാണ്. പുതിയൊരു ദൗത്യം ഏറ്റെടുക്കുക മാത്രമാണു നിങ്ങളുടെ ലക്ഷ്യം. നിങ്ങള്‍ക്കു പിന്നില്‍ ഒരു രാഷ്ട്രത്തിന്റെ സമ്മര്‍ദമില്ല. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി എന്ന് അറിയുക. നിങ്ങള്‍ പത്തു മാസത്തേക്കുള്ള ദീര്‍ഘമായ ഒരു യാത്ര പോകുകയാണ്. നിങ്ങള്‍ തന്നെയാണ് വാഹനം ഓടിക്കുന്നത്. അതുകൊണ്ടു ലക്ഷ്യപ്രാപ്തി നിങ്ങളുടെ മനോഭാവത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

എന്തും ചെയ്യാനുള്ള നല്ല മനസുണ്ടായിരിക്കുക, വിജയം നിങ്ങളെ തേടിയെത്തും….

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സീന്‍ നാളെ മുതല്‍: വേണ്ടത് ഇതെല്ലാം