- Advertisement -Newspaper WordPress Theme
HEALTHആരോഗ്യവാന്മാരായ ആളുകളിൽ എന്ത് കൊണ്ട് ഹാർട്ട് അറ്റാക്ക് വരുന്നു

ആരോഗ്യവാന്മാരായ ആളുകളിൽ എന്ത് കൊണ്ട് ഹാർട്ട് അറ്റാക്ക് വരുന്നു

ഇന്ന് നമ്മള്‍ കേള്‍ക്കുന്ന പല മരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഭക്ഷണരീതികളും ഫിറ്റ്‌നസ്സും ഒക്കെ വളരെ ശ്രദ്ധിക്കുന്ന സെലിബ്രിറ്റികള്‍ ആണ് ഹൃദയാഘാതം മൂലം ചെറുപ്പത്തില്‍ തന്നെ മരണപ്പെടുന്നത്. ഇങ്ങനെയുള്ള മരണങ്ങള്‍ എന്ത് കൊണ്ടാകാം സംഭവിക്കുന്നത്

ഏറ്റവും കൂടുതല്‍ ആയി കാണുന്ന അറ്റാക്ക് നമ്മുടെ തെറ്റായ ജീവിതചര്യകള്‍ കൊണ്ട് തന്നെ ഉണ്ടാവുന്നവയാണ്. തെറ്റായ ഭക്ഷണരീതികളും ശാരീരിക അധ്വാനം ഇല്ലാത്തതും പുകവലി, മദ്യപാനം എന്നീ ദുശീലങ്ങളും ഒക്കെ അതിന് കാരണമാണ്. ഇതിന്റെ ഫലമായി ഉണ്ടാക്കുന്ന പ്രമേഹവും ബി. പി യും കൊലെസ്റ്ററോള്‍ ഒക്കെ ഹൃദയധമനികളില്‍ ബ്ലോക് ഉണ്ടാക്കി അറ്റാക്കിന് കാരണമാകുന്നു.

ഇതല്ലാതെ ഉള്ള കാരണങ്ങളും ധാരാളം ഉണ്ട്. അവയാണ് പ്രധാനമായും ആരോഗ്യവാന്മാരില്‍ ഹൃദയാഘാതം ഉണ്ടാക്കുന്നതില്‍ പ്രധാനം.

. ജന്മനാ ഉള്ള ഹൃദയ വാല്‍വുകളില്‍ ഉള്ള തകരാറുകള്‍
. ജന്മനാ ഹൃദയ ഭിത്തിയുടെ ബലക്കുറവ് ( കാര്‍ഡിയോ മയോപ്പതി )
. പ്രായമാകുന്തോറും ഹൃദയവാല്‍വുകളില്‍ വരുന്ന മാറ്റങ്ങളും തല്‍ഫലമായി ഉണ്ടാകുന്ന രക്തത്തിന്റെ പമ്പിങ് കുറവും
. ചില വൈറല്‍ പനിയുടെ ഭാഗമായി വരുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനക്കുറവ്

. ഹൃദയതാളത്തിലെ ക്രമക്കേടുകള്‍ ( അരിത്മിയകള്‍ )
. ചില ലവണങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ പൊട്ടാസിയം, കാല്‍സ്യം എന്നിവ
. ജന്മനാലോ പിന്നീടോ ഹൃദയ രക്ത ധമനികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍

ഇവയൊക്കെ ആണ് പ്രധാന കാരണങ്ങള്‍. ഇതില്‍ പലതും നമ്മള്‍ അറിയാതെ പോകുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme