in , , , , , ,

എന്താണ് ഗ്ലാസ് സ്‌കിന്‍? ഗ്ലാസ് സ്‌കിന്‍ എങ്ങനെ നേടാം

Share this story

മിനുസവും തിളക്കമുള്ളതും പാടുകളില്ലാത്തതും നന്നായി ജലാംശം ഉള്ളതുമായ ചര്‍മ്മമാണ് ഗ്ലാസ് സ്‌കിന്‍. നിരവധി ചര്‍മ്മസംരക്ഷണ ട്രെന്‍ഡുകള്‍ ഉണ്ട്. അവയില്‍ ‘ഗ്ലാസ് സ്‌കിന്‍’ ഉള്‍പ്പെടുന്നു. കൊറിയയില്‍ നിന്നാണ് ഗ്ലാസ് സ്‌കിന്‍ സങ്കല്‍പവും ഉടലെടുക്കുന്നത്.

മിനുസവും തിളക്കമുള്ളതും പാടുകളില്ലാത്തതും നന്നായി ജലാംശം ഉള്ളതുമായ ചര്‍മ്മമാണ് ഗ്ലാസ് സ്‌കിന്‍. ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്‌കിന്‍ നേടിയെടുക്കാവുന്നതാണ്.

ശരിയായ ചര്‍മ്മസംരക്ഷണവും ആവശ്യമായ സപ്ലിമെന്റുകള്‍ എടുക്കുകയും ചെയ്യുന്നതിലൂടെ ചര്‍മ്മം രോഗരഹിതമാണെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണെന്ന് സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ.സൊണാലി കോഹ്ലി പറയുന്നു. ക്ലെന്‍സിങ്, ടോണിങ്, മോയ്‌സ്ച്യുറൈസിങ് എന്നിവ വേണമെന്ന് ഡോക്ടര്‍ ഊന്നിപ്പറയുന്നു.

ക്ലെന്‍സിങ് എല്ലാ അഴുക്കും ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മേക്കപ്പ് ഉപയോഗിക്കുകയാണെങ്കില്‍, എല്ലാ ഉല്‍പ്പന്നങ്ങളും നീക്കം ചെയ്യാന്‍ ക്ലെന്‍സര്‍ സഹായിക്കുന്നു. ചിലപ്പോള്‍, മേക്കപ്പ് സുഷിരങ്ങളിലൂടെ തുളച്ചുകയറുന്നു, അപ്പോള്‍ ക്ലെന്‍സിങ് കൊണ്ട് മാത്രം കാര്യമില്ല. ഇവിടെയാണ് ടോണറുകള്‍ അനിവാര്യമാകുന്നത്. അവ ചര്‍മ്മത്തെ എക്‌സ്ഫോളിയേറ്റ് ചെയ്യാനും മൃദുത്വം ലഭിക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിനു വേണ്ട സജീവ ഘടകങ്ങള്‍ സെറത്തില്‍ അടങ്ങിയിരിക്കുന്നു. ആദ്യം സെറം ഉപയോഗിക്കണം, അതിനുശേഷം മോയ്‌സ്ച്യുറൈസര്‍.

ഗ്ലാസ് സ്‌കിന്‍ ലഭിക്കാന്‍ ചില ടിപ്‌സുകള്‍

ഡബിള്‍ ക്ലെന്‍സിങ്

ചര്‍മ്മത്തില്‍ ശേഷിക്കുന്ന അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാന്‍, ഓയില്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മ്മത്തെ വൃത്തിയാക്കിയശേഷം ക്രീമോ ജെല്ലോ ഉപയോഗിച്ച് വീണ്ടും കഴുകി വൃത്തിയാക്കുക. അതിനുശേഷം, മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സ്‌ക്രബ് ചെയ്യുക. ചര്‍മ്മത്തിന് ജലാംശം നല്‍കാന്‍ ഒരു ഫെയ്സ് മാസ്‌ക് നോക്കുക, തുടര്‍ന്ന് ചര്‍മ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ ഒരു ടോണറും.

ഓയില്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് സെറം ആണ് അടുത്തത്.

മോയ്‌സ്ച്യുറൈസര്‍ പ്രയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ജെല്‍ അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ച്യുറൈസര്‍ ഉപയോഗിക്കുക. അതിനുശേഷം, 30 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള SPF ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടുക.

എരിവും പുളിയും കുറച്ചോളു; അള്‍സറിനെ നിലയ്ക്കുനിര്‍ത്താനാകും

റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍