- Advertisement -Newspaper WordPress Theme
Travelഎന്താണ് ഇന്‍-ഫ്‌ലൈറ്റ് ആങ്‌സൈറ്റി? പരിഹാരം കണ്ടെത്താം

എന്താണ് ഇന്‍-ഫ്‌ലൈറ്റ് ആങ്‌സൈറ്റി? പരിഹാരം കണ്ടെത്താം

വിമാനത്താവളത്തില്‍ എത്തുമ്പോഴേ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങും. ഫ്‌ലൈറ്റിലേക്ക് കയറാനുള്ള ഓരോ ഘട്ടങ്ങള്‍ കഴിയുംന്തോറും നെഞ്ചിടിപ്പ് കൂടിക്കൂടി വരും. നാഡികള്‍ വലിഞ്ഞുമുറുകുന്ന പോലെയൊരു തോന്നല്‍. എയറോഫോബിയ അഥവാ ഇന്‍-ഫ്‌ലൈറ്റ് ആങ്‌സൈറ്റി എന്നാണ് ഇത്തരത്തില്‍ പറക്കാനുള്ള ഭയത്തെ വിളിക്കുന്നത്. ലോകത്ത് എയറോഫോബിയ കാരണം വിമാനത്തില്‍ കയറാന്‍ ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്.

ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡിങ് ചെയ്യുമ്പോഴും അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴുമാണ് തീവ്രമായ ഉത്കണ്ഠ തോന്നുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണിത്. കുട്ടിക്കാലത്ത് വിമാനയാത്രയില്‍ വിമുഖത കാണിച്ചിരുന്നില്ലെങ്കിലും പ്രായമാകുമ്പോഴാണ് എയറോഫോബിയ പലരെയും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുകയെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. വിമാന ദുരന്തങ്ങളെ കുറിച്ച് കേള്‍ക്കുകയോ അറിയുകയോ ചെയ്ത ശേഷം വിമാന യാത്ര ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്.

പല കേസുകളിലും, ആളുകള്‍ അവരുടെ 20-കളിലോ 30-കളിലോ വിവാഹിതരാകുകയോ മാതാപിതാക്കളാകുകയോ പോലുള്ള വലിയ ജീവിത മാറ്റങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും അനുഭവിക്കുമ്പോഴാണ് എയറോഫോബിയ തല പൊക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എയറോഫോബിയ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ്. പലര്‍ക്കും അപകടത്തെക്കുറിച്ചുള്ള ഭയമായിരിക്കണമെന്നില്ല, മറിച്ച് വിമാനത്തില്‍ അടച്ചിട്ട ക്യാബിനില്‍ കഴിയുമ്പോഴുള്ള ക്ലസ്‌ട്രോഫോബിക് ആണ് പ്രശ്‌നമാകുന്നതെന്നും മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ശ്വസിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന തോന്നല്‍ ഇത് ഉണ്ടാക്കും.

ഇന്‍ ഫ്‌ലൈറ്റ്- ആങ്‌സൈറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ടെക്‌നിക്ക്

ആഴത്തിലുള്ള ശ്വസനം: ദീര്‍ഘമായി ശ്വാസം വിടുന്നത് ശരീരത്തിന് വിശ്രമം നല്‍കാന്‍ സഹായിക്കുന്നു. ഇത് ഉത്കണ്ഠ ലഘൂകരിക്കാന്‍ സഹായിക്കും.

നോയ്‌സ് കാന്‍സലേഷന്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍: ഇത് പശ്ചാത്തല ശബ്ദങ്ങളെ ഇല്ലാതാക്കുന്നു, സെന്‍സറി ഓവര്‍ലോഡ് കുറയ്ക്കുന്നതിലൂടെ വിമാനയാത്രയിലെ ഉത്കണ്ഠ ലഘൂകരിക്കാനും നാഡീവ്യവസ്ഥയെ വിശ്രമിക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കും.

സംഗീതം: ശാന്തമാക്കുന്ന സംഗീതം, മൈന്‍ഡ്ഫുള്‍നെസ് ആപ്പുകള്‍ പോലുള്ളവ നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സഹായിക്കും. മറ്റ് ശബ്ദം തടഞ്ഞുകൊണ്ട് നോയ്സ് നോയ്‌സ് കാന്‍സലേഷന്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ ഈ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.

വിശ്രമം, ഉറക്കം: നോയ്‌സ് കാന്‍സലേഷന്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ ശബ്ദത്തെ തടസപ്പെടുത്തുമെങ്കിലും യാത്രക്കിടെ ഉണ്ടാകാവുന്ന കുലുക്കം കുറയ്ക്കാന്‍ കഴിയില്ല. ഫ്‌ലൈറ്റില്‍ കയറിയ ശേഷം ചെറുതായി ഉറങ്ങുന്നത് ഇത് തോന്നാതിരിക്കാന്‍ സഹായിക്കും. കൂടാതെ തലച്ചോറിനും ഇത് വിശ്രമം നല്‍കും.

കൂടുതല്‍ തീവ്രമായ കേസുകളില്‍ എക്‌സ്‌പോഷര്‍ തെറാപ്പിയിലൂടെ സഹായിക്കാനാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme