കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ഒട്ടോറെ കാര്യങ്ങളില്‍ അതീവ ശ്രദ്ധവേണം. മരുന്നുകളുടെ അളവ്, അവ നല്‍കേണ്ട സമയം, കാലയളവ് എന്നിവയിലെ ചെറിയ വ്യത്യസങ്ങള്‍ പോലും കുട്ടികള്‍ക്ക് അപകടകരമായേക്കാം
കുഞ്ഞങ്ങള്‍ക്ക് അസുഖങ്ങള്‍ വരുന്നത് കുടുംബത്തിനാകെ നെഞ്ചിടിപ്പേറുന്ന കാര്യമാണ്. കുഞ്ഞുങ്ങളാവട്ടെ ചെറിയ അസുഖം വന്നാല്‍ പോലും കളിയും ചിരിയും അപ്പാടെ നിര്‍ത്തി കരച്ചിലിലേക്ക് വഴിമാറും. കുഞ്ഞുങ്ങള്‍ക്ക് മുന്നുകള്‍ നല്‍കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
അളവുകള്‍ പ്രധാനം
കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഔഷധപ്രയോഗം എന്നതിനാല്‍ ചെറിയ അളവ് വ്യത്യാസങ്ങള്‍പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും.മരുന്നുകള്‍ ക്യത്യമായ അളവില്‍ നല്‍കാന്‍ നല്ല ജാഗ്രത അത്യാവശ്യമാണ്. ഒരു ടീസപൂണ്‍ എന്നുപറഞ്ഞാല്‍ വീട്ടിലെ ഏതെങ്കിലും സപൂണല്ല. മറിച്ച് 5 മില്ലി ലിറ്റര്‍ ആണ് എന്ന കാര്യം ഓര്‍ത്തുവയക്കണം. ഇമ്പോള്‍ മിക്കവാറും മരുന്നുകുപ്പികളോടൊപ്പം മരുന്ന് അളന്നുനല്‍കുവാനുളള 5-10 മില്ലി ലിറ്ററിന്റെ ചെറിയ പ്ലാസ്റ്റിക് അളവുപാത്രങ്ങളും ഉണ്ടാവാറുണ്ട്.ഒരു മില്ലി ലിറ്റര്‍ 16 തുളളികളാണ് എന്ന വസകുത ഓര്‍ക്കുന്നതും ഒരു വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ പ്രധാനമാണ്.
അവയോടൊപ്പം ലഭ്യമാവുന്ന ശുദ്ധജലമോ അതല്ലെങ്കില്‍ തിളപ്പിച്ചാറിയ വെളളമോ ക്യത്യമായ അളവില്‍ ഒഴിച്ച് വേണം മരുന്ന് ലായനി തയാറാക്കാന്‍.മരുന്ന് ലായനി ഉണ്ടാക്കാന്‍ എത്ര ജലം ചേര്‍ക്കണം എന്ന് മനസ്സിലാക്കാന്‍ കുപ്പികളില്‍ അടയാളങ്ങളുണ്ടാവും.
കുട്ടികള്‍ക്ക് ഗുളികകളും മരുന്നും നല്‍കുമ്പോള്‍ എത്ര മില്ലിഗ്രം മരുന്നാണ് ഒരോ ടീസപൂണ്‍ /മില്ലി ലിറ്റര്‍ /ഗുളികയില്‍ അടങ്ങിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. ഒരേ പേരില്‍ വത്യസത അളവിലുളള മരുന്നുകള്‍ (10 mg,25 mg 50mg) അടങ്ങിയ കുപ്പി മരുന്നുകളും ഗുളികകളും മാര്‍ക്കറ്റില്‍ ലഭ്യമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്‍ഹെയ്‌ലറുകളും നേസല്‍ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോള്‍ അവയുടെ ഉപയോഗരീതിയും അവയില്‍ അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവും ക്യത്യമായി മനസ്സിലാക്കിയിരിക്കണം.
മധുരമുളള മരുന്നുകള്‍
മരുന്ന് കഴിക്കാന്‍ കൂട്ടികള്‍ക്കുളള മടി പലപ്പോഴും അവയുടെ സ്വാദുമായി ബന്ധപ്പെട്ടതായിരിക്കും. കയപുളളതോ ചവര്‍പ്പുളളതോ ആയ മരുന്നുകള്‍ കുട്ടികള്‍ക്ക് താരതമ്യേന ഇഷ്ടമാവില്ല. മധുരമുളള മരുന്നുകള്‍ ധാരാളം ലഭ്യമാണെന്നതുകൊണ്ട് അത്തരം മരുന്നുകള്‍ വേണമെന്നുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറോട് പറയാന്‍ മടിക്കരുത്. മരുന്നുകള്‍ എന്ന ഭാവത്തില്‍ നല്‍കിയാല്‍ കുട്ടികള്‍ പലപ്പോഴും മധുരമുളള മരുന്നുകള്‍ പോലും കുടിക്കാന്‍ മടി കാണിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് മറ്റ് പാനീയങ്ങളും ഇഷ്ടഭക്ഷണങ്ങളുമൊക്കെ നല്‍കുമ്പോള്‍ ഒരു ഭാവഭേദവും കൂടാതെ മരുന്നുകളും നല്‍കുന്നതാവും നല്ലത്. ചൂട് കുറഞ്ഞതോ ആയ സ്ഥലങ്ങളില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.
പാതിയില്‍ നിര്‍ത്തരുത്
അസുഖം കുറഞ്ഞതുപോലെ തോന്നിയാലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവ് മുഴുവന്‍ ആന്റിബയോട്ടിക്കുകള്‍ /ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കണം. അവ ഒരിക്കലും പാതിയില്‍ നിര്‍ത്തരുത്. പക്ഷേ പാരസിറ്റമോള്‍ പോലുളള ചില മരുന്നുകള്‍ പനി മാറുന്നതോടെ പതുക്കെ നിറുത്താവുന്നതാണ്. ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നതുപോലെ അഞ്ചുദിവസമോ എഴുദിവസമോ മുഴുവനായി അവ നല്‍കേണ്ടതില്ല.
മരുന്നുകള്‍ കഴിച്ചശേഷം കുട്ടികള്‍ ഇടയക്ക് ഛര്‍ദിക്കാറുണ്ട് കഴിച്ച് അരമണിക്കുറിനുളളില്‍ ശകതമായി ഛര്‍ദിവന്നിട്ടുണ്ടെങ്കില്‍ മരുന്ന് രണ്ടാമത് നല്‍കാവുന്നതാണ്.ചില മരുന്നുകള്‍ അലപം ഉറക്കക്കൂടുതലോ ക്ഷീണമോ. ചെറിയ വയറിളക്കമോ ഒക്കെ ഉണ്ടാക്കിയേക്കും. അത്തരം പ്രശനങ്ങള്‍ ഡോക്ടറുമായി സംസാരിച്ച് ശരിയായി മനസ്സിലാക്കണം. കുട്ടികളുടെ അപസമാരം,ആസ്‌കമ ,പ്രമേഹം എന്നിവയുടെ മരുന്നുകള്‍ യാത്രയിലും കൈയില്‍ കരുതണം.ചിലപ്പോഴെങ്കിലും. കാലാവധി കഴിഞ്ഞ മരുന്ന് അറിയാതെ കൊടുത്തുപോയി എന്ന് വേവലാതിപ്പെട്ട് ഡോക്ടറുടെ അടുത്ത് രക്ഷിതാക്കള്‍ വരാറുണ്ട്. അത്തരം മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സ്വയം ചികിത്സ പാടില്ല
ഡോക്ടറുടെ നിര്‍ദേശമില്ലാതെ രോഗവിവരം പറഞ്ഞ് മെഡിക്കല്‍ഷോപ്പില്‍നിന്ന് നേരിട്ട് മരുന്ന് വാങ്ങി നല്‍കരുത്. ചിലപ്പോള്‍ അത് പ്രതിസന്ധിസ്യഷ്ടിക്കും. ഉദാഹരണമായി. അലര്‍ജികൊണ്ടുളള വരണ്ട ചുമ പോലെയാണ് മിക്കവാറും ആസക്മയും പ്രത്യക്ഷപ്പെടുക. വരണ്ട ചുമയക്കുളള മരുന്ന് ആസത്മയെ ഗുരുതരമാക്കും.
സമയക്രമം പാലിക്കണം
അപസമാരത്തിനും വ്യക്ക അസുഖങ്ങള്‍ക്കും ഹ്യദയ സംബന്ധമായ സുഖക്കേടുകള്‍ക്കും പ്രമേഹത്തിനുമൊക്കെയുളള മരുന്നുകള്‍ ഒരു കാരണവശാലും മുടക്കരുത്. മരുന്നുകള്‍ ക്യത്യ സമയങ്ങളില്‍ നല്‍കാന്‍ വീട്ടില്‍ ,മൊബൈലില്‍ അലാറം സജ്ജമാക്കാവുന്നതാണ്. കുട്ടികളുടെ പ്രമേഹരോഗത്തിന് നല്‍കുന്ന ഇന്‍സുലിന്‍ ഇന്‍ജക്ഷന്റെ വ്യത്യസത മരുന്നുകള്‍,അവ കുത്തിവെക്കുന്നരീതി എന്നിവയൊക്കെ നന്നായി പഠിക്കണം.