കസേരയില്‍ ശാന്തമായി നിവര്‍ന്ന് ഇരിക്കുക.
ഒരു കൈ വയറില്‍ വെയക്കുക.
വായിലൂടെ ശ്വാസമെടുക്കുക. വയര്‍ വീര്‍ക്കുന്നത് വയറില്‍ കൈവെച്ച് മനസ്സിലാക്കുക.
ആവശ്യമെങ്കില്‍ ആദ്യതവണ കണ്ണാടിയുടെ മുന്നില്‍നിന്ന് ചെയ്യുക.
നിങ്ങളുടെ തൊണ്ട ആയാസപ്പെടുത്താതെ മേല്‍പ്പറഞ്ഞ രീതിയില്‍ ശ്വാസമെടുത്ത ശേഷം താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുക.
പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് പതുക്കെമൂക്കിലൂടെ വിടുക.
പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് പതുക്കെ വായയിലൂടെ വിടുക.
പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത് 10 സെക്കന്‍ഡ് ശ്വാസം പിടിച്ച് പതുക്കെ വായയിലുടെ വിടുക.
പതുക്കെ മൂക്കിലൂടെ ശ്വാസമെടുത്ത്10 സെക്കന്‍ഡ് ശ്വാസം പിടിച്ച്. കഴിയുന്നിടത്തോളം ആ (aaaaaaaa) ഈ (eeeeeeee) ഊ (uuuuuuuu) ,ഉം(mmmmmm), സ് (ssssss) ഷ് ( shhhh) എന്നിങ്ങനെ ശബദങ്ങള്‍ പുറപ്പെടുവിക്കുക.