മഴക്കാലമെത്തിയതോടെ ഡെങ്കിപ്പനിയെക്കുറിച്ചുളള ആശങ്കകളും കൂടുകയാണ്. കേരളത്തില്‍ ഡെങ്കിപ്പനി ആദ്യമായി കണ്ടെത്തിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ആ രോഗം സ്യഷ്ടിക്കുന്ന ആശങ്കകള്‍ ഏറിയും കുറഞ്ഞും എല്ലാകാലത്തും നിലനില്‍ക്കുന്നുണ്ട്
ഡെങ്കി വൈറസുകള്‍ പ്രധാനമായും നാലുതരമുണ്ട്. ഇത് ആര്‍.എന്‍.എ. വൈറസാണ്. ഇവയില്‍ ഏത് തരമാണോ ബാധിച്ചത് ആ വൈറസ് ടൈപ്പിനെതിരേ ദീര്‍ഘകാല പ്രതിരോധം കിട്ടും. എന്നാല്‍ മറ്റ് തരത്തില്‍പ്പെട്ട ഡെങ്കി വൈറസ് ബാധയുണ്ടാകു കയാണെങ്കില്‍ ശരീരം അതിനോട് അമിതമായി പ്രതികരിച്ച് സൈറ്റോകോം സുനാമി യുണ്ടാക്കി ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് കേരളത്തില്‍പ്പെട്ട വൈറസുകളും ഒരുപോലെയുണ്ട് എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്.
കേരളത്തില്‍ സമീപകാലത്ത് നടത്തിയ പഠനങ്ങളില്‍ സകൂള്‍ വിദ്യാര്‍ഥികളില്‍ ശരാശരി 30 ശതമാനം പേരിലും മുതിര്‍ന്നവരില്‍ പകുതിയിലധികം പേരിലും ഡെങ്കി വൈറസിനെതിരെയുളള ആന്റിബോഡി കണ്ടെത്തിയിരുന്നു. ഇവിടെ ഡെങ്കി വ്യാപനം എത്രമാത്രമാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. രോഗം പരത്തുന്ന വരയുളള കൊതുകുകള്‍ സുലഭവുമാണ്
ഡെങ്കി വൈറസ് ബാധിതരില്‍ പത്ത് ശതമാനത്തില്‍ താഴെയുളളവര്‍ക്കാണ് രോഗം ഗുരുതരമാകുന്നത്. അതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ലക്ഷണങ്ങളുളള വരെ നേരത്തേ കണ്ടെത്തി രോഗ നിര്‍ണയം നടത്തി മറ്റുളളവരിലേക്ക് പകരാതെ ശ്രദ്ധിക്കാനും ശ്രദ്ധവേണം.
ആദ്യ ആഴ്ച പ്രധാനം
പനിയുണ്ടായി ആദ്യ 5-6 ദിവസം കൊതുക് രകതം കുടിക്കുമ്പോള്‍ വൈറസും കൊതുകിലെത്തുന്നു. അതിനാല്‍ ഈ ദിവസങ്ങളില്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്ലെയ്റ്റ്‌ലെറ്റുകളുടെ പരിശോധന മൂന്ന് ദിവസത്തിലൊരിക്കല്‍ മതി, പപ്പായ, കിവി, മറ്റു പഴങ്ങള്‍ ഇവയൊക്കെ പ്ലെയ്റ്റ്‌ലെറ്റുകളുടെ എണ്ണം കുട്ടുമെന്ന് ഇതുവരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
പ്രധാന സങ്കീര്‍ണതകള്‍
ശരീരത്തിലെ ചെറിയ രകതക്കുഴലുകളില്‍ നിന്ന് പ്ലാസമ ദ്രാവകം ലീക്ക് ചെയതുണ്ടാകുന്ന ഷോക്കും രകതത്തിലെ പ്ലെയ്റ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞുണ്ടാകുന്ന രകതസ്രാവവുമാണ് പ്രധാന സങ്കീര്‍ണതകള്‍. ഇതൊക്കെ ഉണ്ടാകുന്നത് പനി വന്ന് 2-3 ദിവസം കഴിഞ്ഞാണ്.
റിസ്‌ക് കാറ്റഗനിയില്‍പ്പെട്ടവര്‍
ഒരു വയസ്സിന് താഴെയുളള കുട്ടികള്‍. 60 വയസ്സ് കഴിഞ്ഞവര്‍
ഗര്‍ഭിണികള്‍
പ്രമേഹം. രകാതിമര്‍ദം. കരള്‍-വ്യക്കരോഗികള്‍. ഹ്യദയരോഗികള്‍.
മുന്‍പ് ഡെങ്കി രോഗം ഉണ്ടായിട്ടുളളവര്‍.