സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും ആവര്‍ത്തിക്കുകയും അതില്‍ കുറ്റബോധ മുണ്ടാകാതിരിക്കുകയും ചെയ്യുന്ന വ്യക്തിവൈകല്യമാണ് സൈക്കോപാത്ത്.പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയതാലും തിരുത്താല്‍ ഉണ്ടാകില്ല. കുറ്റക്യത്യം ഒളിപ്പിക്കാനും ശ്രമിക്കും സംസാരത്തിലൂടെ ആളുകളെ വളരെവേഗം കൈയിലെടുക്കാന്‍ കഴിവുണ്ടാകും ഇക്കൂട്ടര്‍ക്ക് അടുത്തിട പഴകുന്നവര്ക്ക് ഈ വൈകല്യം തിരിച്ചറിയാനാകും മാനസിക രോഗങ്ങളുടെ പട്ടികയില്‍ വരുന്നതാണെങ്കിലും ഇത് വ്യക്തിത്വ വൈകല്യമായാണ് പരിഗണിക്കുന്നത്. മാനസികവെല്ലുവിളി നേരിടുന്നയാള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കിട്ടുന്ന പരിഗണന സൈക്കോപാത്തിന് കിട്ടില്ല ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞുകൊണ്ട് ചെയ്യുന്നതിനാലാണത് ആ ബോധ്യത്തില്‍ നിന്നാണ് ഒളിപ്പിക്കാനും ശ്രമിക്കുന്നത് സൈക്കോപാത്തിന്റെ ചില സൂചനകള്‍ ഇക്കൂട്ടര്‍ക്ക് ചെറുപ്പത്തിലേ ഉണ്ടാകും. വളര്‍ത്തുമൃഗങ്ങളെയും മറ്റും ക്രൂരമായി ഉപദ്രവിക്കും കളളം പറയും. മോഷ്ടിക്കും ഈ സൂചനകള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞാല്‍ തിരുത്താനാകും
Previous article
Next article