കേരളം ആസ്ഥാനമായ ജെന്‍ റോബോട്ടികസ് എന്ന സറ്റാര്‍ട്ടപ്പ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സറ്റാര്‍ട്ടപ്പുകളുടെ നിര്‍മാണരംഗത്തേക്ക് ചുവടുവക്കയുന്നു. മസതിഷ്‌കാഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സെറിബ്രല്‍ പാഴ്‌സി എന്നിവ മൂലം ശാരീരിക ചലനങ്ങള്‍ക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് ഫിസിക്കല്‍ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ ഒരുക്കുന്നതായിരിക്കും ജെന്‍ റോബോട്ടികസ് ഒരുക്കുന്ന റോബോട്ടുകള്‍,
ജി-ഗായ്റ്റര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് സാധാരണ തെറാപ്പിസറ്റുകളെക്കാള്‍ എളുപ്പത്തിലും കാര്യക്ഷമമായും പരിശീലനം ഒരുക്കാന്‍ ജി-ഗായ്റ്ററി നു കഴിയുമെന്ന് ജെന്‍ റോബോട്ടികസി ന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അഫ്‌സല്‍ മുട്ടിക്കല്‍ പറഞ്ഞു.
മാന്‍ഹോളുകള്‍ വ്യത്തിയാക്കാന്‍ സഹായിക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ടുകളിലൂടെ ശ്രദ്ധേയരായ ജെന്‍ റോബോട്ടികസില്‍ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര, ചെന്നൈ ആസ്ഥാനമായ സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു എന്നിവര്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. മസതിഷ്‌കാഘാതം സ്‌ട്രോക്ക് പോലുളള രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ ഉയരെയാണെന്നും ഇത്തരം രോഗബാധിതര്‍ക്കുളള ചികിത്സ കാര്യക്ഷമമാക്കാന്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യ സഹായിക്കുമെന്നും അഫ്‌സല്‍ മുട്ടിക്കല്‍ വ്യക്തമാക്കി. ആശുപത്രികളിലെ ഫിസിക്കല്‍ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, മറ്റ് ഫിസിയോതെറാപ്പി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ജി-ഗായറ്റര്‍ റോബോട്ടുകള്‍ ലഭ്യമാക്കുക.