ഇന്ത്യന്‍കമ്പനിയുടെ ചുമ്മരുന്ന് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടും അതിന്റെ പ്രത്യാഘാതങ്ങളും പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നാല് വിദഗ്ധരടങ്ങുന്ന സമിതിക്ക് രൂപം നല്‍കി. എന്തു തുടര്‍നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ഈ സമിതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) ശുപാര്‍ശചെയ്യും. ചുമമരുന്ന് നിര്‍മാതാക്കളായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനം ഹരിയാണ സര്‍ക്കാര്‍ തടഞ്ഞതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഡോ.വൈ .കെ.ഗുപത, ഡോ.പ്രഗ്യ ഡി .യാദവ്, ഡോ. ആരതി ബാല്‍, എ.കെ.പ്രധാന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍
HAIR & STYLEചുമമരുന്ന് മരണം : പരിശോധനയ്ക്ക് കേന്ദ്രം നാലംഗസമിതി രൂപവത്കരിച്ചു