- Advertisement -Newspaper WordPress Theme
HAIR & STYLEപനികള്‍ എന്തു കൊണ്ട് ശ്രദ്ധിക്കണം

പനികള്‍ എന്തു കൊണ്ട് ശ്രദ്ധിക്കണം

ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടാകുമ്പോള്‍ അതിന്റെ പ്രകട ലക്ഷണമായി പനി വരുന്നു. പനിക്കു കാരണമാകുന്ന അണുക്കള്‍ ഏറെ വിഭിന്നമാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ്, പരാദങ്ങള്‍ എന്നിങ്ങനെ വിവിധ അണുക്കള്‍ പനിക്കു കാരണമാകുന്നതു കൊണ്ടു തന്നെ വ്യത്യസത് ചികിത്സകളാണു നല്‍കേണ്ടത്.

സാധാരണ ജലദോഷപ്പനി മുതല്‍ തലച്ചോറിലെ പഴുപ്പ്, ഹ്യദയവാല്‍വിനുണ്ടാകുന്ന അണുബാധ തുടങ്ങി സന്ധിവാതം, എസ് എല്‍ ഇ എന്നിങ്ങനെ വിവിധ രോഗാവസ്ഥകളുടെ ലക്ഷണമായി പനി പ്രകടമാകും. ലിംഫോമ, ലുക്കീമിയ, മറ്റ് അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍-വ്യക്കയില്‍ വരുന്ന കാന്‍സര്‍, കരളിനെയും തൈറോയ്ഡിനേയും ബാധിക്കുന്ന കാന്‍സര്‍ ഇവയെല്ലാം പനിയുടെ രൂപത്തിലാണു പ്രകടമാകുന്നത്. അതുകൊണ്ടാണ് പനിയുടെ പിന്നില്‍ ആരാണ് ഒളിഞ്ഞിരിക്കുന്നത് എന്നറിയാതെ പനി സ്വയം ചികിത്സിക്കുന്നത് അപകടകരമാണന്നു പറയുന്നത് നിസ്സാരമെന്നു തോന്നുന്ന പനി ആയാലും ഡോക്ടറെ കാണണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme