തിരുവനന്തപുരം: ബ്ലാക്ക് ഫംഗ,് ബാധ ആശങ്ക ഉയര്‍ത്തുന്നതിനിടെ ഒറ്റപ്പെട്ട് റിപ്പോര്‍ട്ട് വൈറ്റ് ഫംഗസും വളരെ അപകടകാരിയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ യുപിയിലും ബീഹാറിലും മാത്രമേ വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ബ്ലാക്ക് ഫംഗസിനെപ്പോലെ മ്യൂക്കര്മൈസൈറ്റിസ് വിഭാഗത്തില്‍പ്പെടുന്നതാണ് വൈറ്റ് ഫംഗസും.
ആളുകളില്‍ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇവ രണ്ടും മുതലെടുക്കുന്നത്. ബ്ലാക്ക് ഫംഗസ് പ്രധാനമായും മുഖത്തെയും ശ്വാസകോശത്തെയുമാണ് ഭാധിക്കുന്നതെങ്കില് വൈറ്റ് ഫംഗസ് ശ്വാസകോശഭാഗങ്ങളില്‍ ബാധിക്കുന്നതിന് പുറമേ ത്വക്ക്, ഉദരഭാഗങ്ങള്‍ വ്യക്ക, തലച്ചോര്‍ തുടങ്ങി സ്വകാര്യ ഭാഗങ്ങളെ വരെ ഇതു ബാധിക്കാം.
ഇത് തന്നെയാണ് വൈറ്റ് ഫംഗസിനെ കൂടുതല്‍ അപകടകാരിയാക്കുന്നതും. ഉള്ളിലെത്തിയാല്‍ ഇത് നിര്‍ണായക ശരീരഭാഗങ്ങളെ ബാധിക്കും. ഹൈ റസലൂഷ്യന് സ്കാന്‍ വഴിയാണ് ഇത് തിരിച്ചറിയാനാവുക.
പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനൊപ്പം ശുചിത്വവും ഇരു ഫംഗസുകളിടെ കാര്യത്തിലും അതിപ്രധാനമാണ്. ശുചിയല്ലാത്ത ജല സ്രോതസുകളില്‍ നിന്ന് വൈറ്റ് ഫംഗസ് ബാധയ്ക്കുള്ള സാധ്യത ഏറെയാണ്.ആവി പിടിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം പഴയതാണെങ്കില്‍ പോലും പ്രശ്നമാകാം.
പ്രമേഹരോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായവര്‍, ദീര്‍ഘകാലമായി സ്റ്റിറോയിഡ് ഉപയോഗിക്കുന്നവ, പ്രതിരോധ ശേഷി കുറഞ്ഞവര്‍ ഫംഗസുകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതലെടുക്കണം.