- Advertisement -Newspaper WordPress Theme
covid-19ഭവാനിപ്പുഴ മുറിച്ച് കടന്ന് അട്ടപ്പാടി ആദിവാസി ഊരിലേക്ക് പോയ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

ഭവാനിപ്പുഴ മുറിച്ച് കടന്ന് അട്ടപ്പാടി ആദിവാസി ഊരിലേക്ക് പോയ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമാണെന്നാണ് ഇവരുടെ ഫോട്ടോ സഹിതം ഫേസ് ബുക്കില്‍ പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പ്രതികരിച്ചത്.
പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്.
ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഊരില്‍ മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ ഏഴു പേരെ കോവിഡ് സ്ഥിരീകരിച്ചതായി സംഘം വെളിപ്പെടുത്തി. ഇവരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിയാണ് സംഘം മടങ്ങിയത്.
ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം ഡോക്ടര്‍ സുകന്യ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും നടപടി സ്വീകരിച്ച് വരുകയാണെന്ന് മന്ത്രി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme