- Advertisement -Newspaper WordPress Theme
FEATURESdrugsഹാഷിഷ് ഓയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച തൃശുര്‍ സ്വദേശിനി പിടിയില്‍

ഹാഷിഷ് ഓയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച തൃശുര്‍ സ്വദേശിനി പിടിയില്‍

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബഹ്‌റൈനിലേക്ക് പോകാന്‍ എത്തിയതായിരുന്ന രാമിയ. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യുവതിയെ കുറിച്ച് സംശയം തോന്നിയ സി. ഐ.എസ്.എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും സി ഐ എസ് എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.
സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി വരുകയാണെന്ന് റൂറല്‍ എസ്.പി കെ കാര്‍ത്തിക് പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme