ആരാണ് എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തത്. ലോകം മുഴുവനുമുള്ള മനുഷ്യരുടെ സന്തോഷ ജീവിതം, സുസ്ഥിരമായ വികസനം, സാമ്പത്തികമായ വളര്‍ച്ച, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലോക സമാധാനം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി യു.എന്‍ അസംബ്ലി എല്ലാ വര്‍ഷവും മാര്‍ച്ച് 20ന് അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഉപദേശവും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയ്മി ഇലിയന്‍ ആണ് സന്തോഷ ദിനം എന്ന ആശയത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. 193 രാജ്യങ്ങള്‍ സന്തോഷദിനം എന്ന ആശയത്തില്‍ ആകൃഷ്ടരായതോടെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ 2013 മാര്‍ച്ച് 20ന് അന്താരാഷ്ട്ര സന്തോഷ ദിനം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടും പുറത്തിറക്കുന്നു. ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
1.മൊത്ത ആഭ്യന്തര ഉത്പാദനം
2.ആയൂര്‍ദൈര്‍ഘ്യം
3.അഴിമതിരാഹിത്യം
4. സൗഹാര്‍ദ്ദം
5.സ്വാതന്ത്ര്യം
6.സാമൂഹ്യപിന്തുണ
156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 144-ാം സ്ഥാനത്താണ്. അതായത്, ഇന്ത്യയെക്കാളും സന്തോഷവാന്‍മാരാണു പട്ടികയില്‍ 66-ാം സ്ഥാനത്തുള്ള പാകിസ്ഥാനികള്‍.
ചിരിമായും (കൊറോണ)കാലം
ചിരി ഹൃദയാനന്ദത്തിന്റെയും പ്രകാശമുള്ള ജീവിതത്തിന്റെയും ലക്ഷണമാണ്. ജീവിതാനമന്ദം യാഥാര്‍ഥത്തില്‍ കുറഞ്ഞുവരുന്നതിന്റെ ഗൗരവ ഭാവഭേതങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളി ആവശ്യത്തിലേറെ ഗൗരവ പ്രകൃതിയുളഅളവനായി മാറാന്‍ സഹജ ചോദനകളില്‍ നിന്നുള്ള അകല്‍ച്ച കാരണമാകുന്നു. ജീവനുള്ളവയോടുള്ള വിരക്തിയും അചേതനവസ്‌കുക്കളോടുള്ള നിരന്തരമായ സഖിത്വവും മനുഷ്യരിലെ സഹജ ജൈവഭാവത്തെ കെടുത്തി. ചിലരുടെ ജീവിതത്തിന്റെ മുന്നോട്ടുപോക്കുതന്നെ പ്രതിസന്ധിയിലായി.
ശാരീരികവും മാനസികവും സാമൂഹികവുമായ ഒറ്റപ്പെടലും പിരിമുറുക്കങ്ങളും വിഷാദവും കുടുംബങ്ങളെയും വ്യക്തികളെയും -കുട്ടികളെ പ്രത്യേകിച്ചും-മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കി. പലര്‍ക്കും ജീവിതം തന്നെ മടുത്ത അവസ്ഥയുണ്ടാക്കി.2020 മാര്‍ച്ച് 25 മുതല്‍ 2020 ജൂലൈ ഒമ്പതുവരെ പതിനെട്ടുവയസിനു താഴെയുള്ള 66 കുട്ടികള്‍ ജീവനൊടുക്കിയെന്ന കണക്ക് നമ്മപടെ സന്തോഷം കെടുത്തുന്നതാണ്. ഭൗതിക രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന വികസനം യാഥാര്‍ഥ്യമായി എന്ന് അവകാശപ്പെടുമ്പോഴും സമൂഹത്തിന്റെ മാനസികാരോഗ്യം അതനുസരിച്ച് വളര്‍ന്നിട്ടുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല.
സാമൂഹിക പിന്തുണ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലെ ഒരു പ്രധാന മാനദണ്ഡമാണ്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേളത്തില്‍, സാമൂഹ്യ പിന്തുണയോടെ ആവശ്യകതയും പ്രാധാന്യവും വിസ്മരിക്കപ്പെടുന്നു എന്നത് വരാനിരിക്കുന്ന വലി യ വിപ്ലവത്തിന്റെ ലക്ഷണമാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫിന്‍ലന്‍ഡാണ് ലോകത്തിലെ ഹാപ്പിലാന്‍ഡ്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏറ്റവും സമ്പന്നമാണ്. രാജ്യമാകണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് ഫിന്‍ലന്‍ഡ് നല്‍കുന്ന പാഠം. ലോക സമ്പന്നരാജ്യമായ അമേരിക്ക, സന്തോഷപട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. ലോകത്തിലെ സന്തോഷഭരിതമായ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ പിന്തുണയും ജീവിത തെരഞ്ഞെടുപ്പുകളിലെ സ്വതന്ത്ര്യവും കുറഞ്ഞ അക്രമവും അഴിമതിയുമൊക്കെയാണ് സന്തോഷത്തിന്റെ മാറ്റുരയ്ക്കുന്ന നിബന്ധനകളെങ്കിലും ഇവയ്‌ക്കെല്ലാം അടിത്തറയാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസമാണെന്ന കാര്യത്തില്‍ മറുപക്ഷമില്ല.
സന്തോഷവും വിദ്യാഭ്യാസവും പരസ്പരപൂരകങ്ങളാണ്. സന്തോഷം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകുമ്പോള്‍ അത് വ്യക്തിപരവും സാമൂഹികവുമായ ആഹ്‌ളാദത്തെ പ്രതിബിംബിപ്പിക്കും. മത്സരത്തിലുപരി സഹകരണമനോഭാവവും സമഗ്ര വ്.ക്തിത്വ വികസനവുമാണ് ഫിന്നീഷ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ മാത്സര്യബുദ്ധിയോടെയുള്ള കകലാ-കായിക മത്സരങ്ങള്‍ നടത്താറില്ല. സമ്മര്‍ദ്ദ രഹിതമായ കുട്ടിക്കാലം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിലാണ് ഫിന്‍ലന്‍ഡുകാര്‍ മുന്‍തൂക്കം നല്‍കുന്നത്.വിഷയാധിഷ്ഠിത പഠനമാണ് അവര്‍ നടത്തുന്നത്.