spot_img
spot_img
HomeUncategorizedകോവിഡ് വാക്‌സിന്‍ നല്‍കിയതിന് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ല്‍

കോവിഡ് വാക്‌സിന്‍ നല്‍കിയതിന് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ല്‍

ന്യൂഡല്‍ഹി: കരീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതില്‍ ഇന്ത്യക്ക് നന്ദി പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ഇന്ത്യയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് വിഡിയോ സന്ദേശത്തിലൂടെ താരം നന്ദി രേഖപ്പെടുത്തിയത്.
മൈത്രി പദ്ധതിയുടെ ഭാഗമായി 50,000 ഡോസ് അസ്ട്രസെനിക്ക കോവിഡ് വാക്‌സിനാണ് വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യ കൈമാറിയത്.
‘ബഹുമാന്യ ഇന്ത്യന്‍ പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യന്‍ സര്‍ക്കാര്‍, ജമൈക്കയിലേക്ക് വാക്‌സിന്‍ സംഭാവന ചെയ്തതിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി. ഇന്ത്യ, ഞാന്‍ നിങ്ങളെ ഉടന്‍ കാണും’ -ക്രിസ് ഗെയ്ല്‍ പറഞ്ഞു

- Advertisement -

spot_img
spot_img

- Advertisement -