in , ,

പയ്യോളിയില്‍ ഷിഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

Share this story

പയ്യോളി: നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല ബാധിച്ചതായി സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛര്‍ദിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, വീട്ടിലെ മറ്റുള്ളവര്‍ക്കോ സമീപവീടുകളിലുള്ളവര്‍ക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
പ്രദേശത്തെ അമ്പതോളം വീടുകളില്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശവും സമീപത്തെ പ്രിയദര്‍ശിനി ശിശുമന്ദിരത്തില്‍ ബോധവത്കരണ ക്ലാസും നടത്തി. വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ മിനി, ജൂനിയര്‍ എച്ച്.ഐമാര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ബൈജു അറിയിച്ചു

കോവിഡിന്റെ രണ്ടാംവരവില്‍ ചുട്ടുപൊള്ളി ഇന്ത്യ, പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിലേക്ക്

കോവിഡ് വാക്‌സിന്‍ നല്‍കിയതിന് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ല്‍